സ്വപ്നം പോലെ വിരാട് കോലി.. 2017ൽ മാത്രം അടിച്ചത് 2818 റൺസ്.. മറ്റ് റെക്കോർഡുകൾ വേറെ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഒരു കലണ്ടർ വർഷം ആയിരം റൺസ് പോലും മുട്ടിക്കാൻ പാട് പെടുകയാണ് പല ബാറ്റ്സ്മാൻമാരും. എന്നാൽ വിരാട് കോലിയുടെ കാര്യം അങ്ങനെയല്ല, ആയിരവും രണ്ടായിരവും അല്ല 2818 റൺസാണ് വിരാട് കോലി ഈ വർഷം ഇത് വരെ അടിച്ചിരിക്കുന്നത്. ഏകദിന പരമ്പര കൂടി കളിച്ചിരുന്നെങ്കിൽ മൂവായിരം റൺസ് പാട്ടുംപാടി തികയ്ക്കാമായിരുന്നു. കോലിക്ക് മൂവായിരത്തിന് ഇനി വേണ്ടത് വെറും 112 റൺസാണ്.

kohli-

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മാത്രം കോലി അടിച്ചത് 610 റൺസാണ്. ഇതിൽ രണ്ട് ഡബിൾ സെഞ്ചുറിയും ഒരു സെഞ്ചുറിയും പെടും. 152 ആണ് കോലിയുടെ ശരാശരി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ഇന്ത്യന്‍ റെക്കോർഡും ഇനി കോലിയുടെ പേരിലാണ്. 6 ഇന്നിംഗ്സിൽ 752 റൺസടുത്ത ഗ്രഹാം ഗൂച്ചിനാണ് ഇക്കാര്യത്തിൽ ലോകറെക്കോർഡ്. ലാറ, മുഹമ്മദ് യൂസഫ് എന്നിവരും കോലിക്ക് മുന്നിലുണ്ട്.

2017ൽ ഇത് വരെയായി 10 ടെസ്റ്റുകളാണ് വിരാട് കോലി കളിച്ചത്. 75.64 ശരാശരിയിൽ 1059 റൺസും എടുത്തു. രണ്ട് ഡബിൾ സെഞ്ചുറി അടക്കം അഞ്ച് തവണ മൂന്നക്കം കടന്നു. 26 ഏകദിനങ്ങളിൽ നിന്നായി 1460 റൺസാണ് വിരാട് കോലി ഈ വർഷം അടിച്ചത്. സെഞ്ചുറി ആറ്. ശരാശരി 76.84. ട്വന്റി 20യിലെ പത്ത് കളികളിൽ നിന്നായി 200 റൺസ്. 37 റൺസിന് മേൽ ഇതിലും ശരാശരിയുണ്ട്.

English summary
Virat Kohli finishes 2017 with 2818 international runs
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്