വനിതാ താരം മിതാലി രാജിനെ അറിയാത്ത വിരാട് കോലിയോ?; ട്വിറ്റര്‍ പോസ്റ്റ് പിന്‍വലിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പുരുഷ ക്രിക്കറ്റ് ടീമിന് ലഭിക്കുന്ന പരിഗണനയുടെ ചെറിയൊരു ശതമാനംപോലും വനിതാ ക്രിക്കറ്റ് ടീമിന് ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. പുരുഷ താരങ്ങളില്‍ ആരെയാണ് ഇഷ്ടമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് നല്‍കിയ മറുപടിതന്നെ അതിന് ഉദാഹരണം.

ഇപ്പോഴിതാ മിതാലി രാജ് ലോക റെക്കോര്‍ഡിട്ട കാര്യത്തില്‍ അഭിനന്ദനം അറിയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മിതാലിയെ അറിയുകകൂടിയില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം. മിതാലിയുടെ ചിത്രത്തിനു പകരം കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ പൂനം റൗട്ടിന്റെ ചിത്രമായിരുന്നു വിരാടിന്റെ ഫേസ്ബുക്ക്‌ പേജില്‍ പ്രത്യക്ഷപ്പെട്ടത്.

viratkohlilaudsmithali

ക്രിക്കറ്റ് ആരാധകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. മിതാലിയുടെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിന് എക്കാലവും ഓര്‍മിക്കാനുള്ളതാണെന്നും ഇത് ചരിത്രമാണെന്നുമായിരുന്നു വിരാടിന്റെ കുറിപ്പ്. എന്നാല്‍ ചിത്രം മാറിയതോടെ വിരാട് കോലി നാണംകെടുകതന്നെ ചെയ്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ആണ് മിതാലി രാജ് ലോകറെക്കോര്‍ഡ് തിരുത്തിയത്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയാണ് മിതാലിക്ക് സ്വന്തമായത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡിന്റെ 5992 റണ്‍സ് എന്ന റെക്കോര്‍ഡ് മറികടന്ന് ആദ്യമായി 6,000 റണ്‍സ് നേടുന്ന വനിതാ താരമെന്ന ബഹുമതിയും മിതാലി രാജ് സ്വന്തമാക്കി.


English summary
Virat Kohli lauds Mithali Raj but goofs up with Facebook post, then deletes it
Please Wait while comments are loading...