ഡ്രസിങ് റൂമിൽ നടന്നത് പുറത്ത് പറയാൻ പറ്റില്ല... കുംബ്ലെ എന്ന കളിക്കാരനോട് ബഹുമാനം.. കോലി പറയുന്നത്??

  • Posted By:
Subscribe to Oneindia Malayalam

പോർട്ട് ഓഫ് സ്പെയിൻ: മുഖ്യ പരിശീലകനായ അനിൽ കുംബ്ലെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. പ്രതികരിച്ചു എന്ന് പറഞ്ഞാൽ നാമമാത്രമായ പ്രതികരണമാണ് കോലി നടത്തിയത്. ഡ്രസിങ് റൂമിൽ വെച്ച് കോലി അനിൽ കുംബ്ലെയെ ആക്ഷേപിച്ചു സംസാരിച്ചു എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കോലി ഒഴിഞ്ഞുമാറിക്കളഞ്ഞു.

ഒരു വർഷം മുമ്പ് കുംബ്ലെയെ വെൽക്കം ചെയ്ത ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിരാട് കോലി.. ഇത്രയ്ക്ക് പക്വതയില്ലേ കോലിക്ക്? മുറിവിൽ ഉപ്പ് തേച്ച് മായന്തി ലാംഗറും!!

ഡ്രസിങ് റൂമിൽ എന്താണ് നടന്നത് എന്നത് പുറത്ത് പറയാൻ സാധിക്കില്ല. ഡ്രസിങ് റൂമിനെ വളരെ പവിത്രമായിട്ടാണ് ഞങ്ങൾ കാണുന്നത്. അതിന്റെ പവിത്രത സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് ടീമിന്റെ നയം. - വിരാട് കോലി പറഞ്ഞു. അനിൽ കുംബ്ലെ ഭായ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറഞ്ഞു. അദ്ദേഹത്തിൻറെ തീരുമാനം എടുത്തു. ആ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. - കുംബ്ലെയുടെ രാജി പ്രഖ്യാപനത്തോട് കോലി പ്രതികരിച്ചത് ഇങ്ങനെ.

virat-kohli-india

അനിൽ കുംബ്ലെ എന്ന കളിക്കാരനോട് വലിയ ബഹുമാനമുണ്ട് എന്ന് കോലി പറഞ്ഞു. ഒരു ക്രിക്കറ്റർ എന്ന നിലയിൽ അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്തതിനോടും നേടിയ നേട്ടങ്ങളോടും വലിയ ബഹുമാനമുണ്ട്. പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസുമായുള്ള ആദ്യ ഏകദിനത്തിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോലി. വിൻഡീസ് പര്യടനം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് കുംബ്ലെ രാജിവെച്ചത്.

English summary
India skipper Virat Kohl finally broke his silence over sudden resignation of head coach Anil Kumble on Thursday (June 22) saying he respects the latter's decision to step out.
Please Wait while comments are loading...