2017ലെ റൺമെഷീൻ വിരാട് കോലി, രണ്ടാം സ്ഥാനത്ത് രോഹിത് ശർമ.. ടോപ് ടെന്നില്‍ വേറെ ആരൊക്കെ?

  • Posted By:
Subscribe to Oneindia Malayalam

കാൺപൂർ: 2017 അവസാനിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കേ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ മേധാവിത്വം. 2017ലെ ഏറ്റവും കൂടുതൽ റൺസുകൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പേരിലാണ്. ക്യാപ്റ്റന്റെ തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് വൈസ് ക്യാപ്റ്റൻ രോഹിത് ശര്‍മയുമുണ്ട്. 2017ൽ 1000 റൺസ് തികച്ചവരായി വിരാട് കോലിയും രോഹിത് ശർമയും മാത്രമേ ഉള്ളൂ. ഇവരെ രണ്ടുപേരെയും കൂടാതെ ശിഖർ ധവാനും ഇന്ത്യയിൽ നിന്നും ആദ്യപത്തിലുണ്ട്.

ഓപ്പണറായതോടെ തലവര തന്നെ മാറി.. ഇത് ഹിറ്റ്മാൻ രോഹിത് ശർമ.. സെഞ്ചുറി നമ്പർ 15.. അമ്പരപ്പിക്കുന്ന കണക്കുകൾ!!

സെഞ്ചുറി നമ്പർ 32.. ഫാസ്റ്റസ്റ്റ് 9000 റൺസ്.. മാൻ ഓഫ് ദി സീരിസ്.. ഇത് ക്യാപ്റ്റൻ വിരാട്, കിംഗ് കോലി ഫോർ എ റീസൺ!!

26 മത്സരങ്ങളിൽ നിന്നും ആറ് സെഞ്ചുറിയും ഏഴ് ഫിഫ്റ്റിയും സഹിതം 1460 റൺസാണ് കോലി 2017ൽ അടിച്ചുകൂട്ടിയത്. 18 കളികളിൽ നിന്നും 96ന് മേൽ സ്ട്രൈക്ക് റേറ്റുമായി 1076 റൺസാണ് രോഹിത് ശർമയുടെ സമ്പാദ്യം. അഞ്ച് സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും രോഹിതിന്റെ പേരിലുണ്ട്. പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള ശിഖർ ധവാന് 19 കളികളിൽ നിന്നായി 792 റൺസുണ്ട്. ശരാശരി 44. കോലിക്ക് 75ന് മുകളിലും രോഹിതിന് 65ന് മുകളിലുമാണ് ശരാശരി.

kohli-rohit

ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റ്സ്മാന്‍ ജോ റൂട്ടാണ് കോലിക്കും രോഹിതിനും പിന്നിലായി മൂന്നാം സ്ഥാനത്ത്. 70 ശരാശരിയിൽ 983 റണ്‍സാണ് റൂട്ടിന്‍റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡി കോക് (956), ഫാഫ് ഡുപ്ലിസി (905) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. പാകിസ്താന്റെ ബാബർ അസം (872), ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (862), ശ്രീലങ്കയുടെ ഉപുൽ തരംഗ (860), ഇയാൻ മോർഗൻ (781) എന്നിവരാണ് ആദ്യ പത്തിലെ മറ്റ് താരങ്ങൾ. ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകളിൽ നിന്നും ആരും ആദ്യ പത്തിലില്ല.

English summary
Virat Kohli, Rohit Sharma... Leading ODI run scorers of 2017.
Please Wait while comments are loading...