തന്നെ രക്ഷിച്ചത് ധോണി; വെളിപ്പെടുത്തലുമായി വിരാട് കോലി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറിയതോടെ വിരാട് കോലിക്ക് ധോണിയോടുള്ള സ്‌നേഹം അധികരിച്ചോ എന്നു സംശയം തോന്നും രണ്ടുദിവസമായി അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ കാണുമ്പോള്‍. വൈകാരികമായ പ്രതികരണങ്ങളാണ് രണ്ടുദിവസമായി പുതിയ ഏകദിന ക്യാപ്റ്റന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ധോണിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ രക്ഷകനെന്ന് കോലി പറയുന്നു. ഒരുപക്ഷേ ടീമില്‍ നിന്നും തഴയപ്പെട്ടുപോയേക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നെങ്കിലും ധോണി തന്റെ രക്ഷകനാവുകയായിരുന്നെന്ന് കോലി വെളിപ്പെടുത്തി. 2008ല്‍ സീനിയര്‍ ടീമിലെത്തിയ കോലിയുടെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല.

dhoni-virat-kohli

തുടരെ സ്ഥിരത പ്രകടിപ്പിക്കാതിരുന്നതോടെ കോലിയെ ടീമില്‍ നിന്നും പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചു. എന്നാല്‍, ടീമില്‍ കോലിയുടെ സ്ഥാനം നിലനിര്‍ത്തിയത് ധോണിയുടെ ഇടപെടലിലൂടെയാണ്. ഇക്കാര്യം താന്‍ ഒരിക്കലും മറക്കില്ലെന്ന് കോലി പറഞ്ഞു. ധോണി പല അവസരങ്ങളും എനിക്ക് തുണയായി നിന്നു. മികച്ച കളിക്കാരനാകാന്‍ ധോണി വഴികാട്ടിയായി ഉണ്ടായിരുന്നു. ധോണിയാണ് തന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് സഹായിച്ചതെന്നും കോലി ബിസിസിഐ ടിവിയില്‍ വ്യക്തമാക്കി.

ധോണി എല്ലായിപ്പോഴും തന്റെ ക്യാപ്റ്റനായിരിക്കുമെന്ന് കഴിഞ്ഞദിവസവും കോലി പറഞ്ഞിരുന്നു. ഇരുവരും ടീമില്‍ പടലപ്പിണക്കുമുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ വാര്‍ത്തകളെല്ലാം വിലയില്ലാതായി. ക്യാപ്റ്റന്‍സ്ഥാനം ഇല്ലാതായതോടെ ഫോമിലല്ലാതാകുന്ന ഏത് അവസരത്തിലും വിരമിക്കാമെന്നാണ് ധോണിയുടെ കണക്കുകൂട്ടല്‍.

English summary
Virat Kohli says Mahendra Singh Dhoni saved me from India cricket team axing
Please Wait while comments are loading...