ഇന്ത്യന്‍ കോച്ച് ആരായിരിക്കണം; ഒടുവില്‍ കോലി പറയുന്നത് ഇതാണ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയെ പുറത്താക്കാന്‍ പ്രധാന കാരണക്കാരന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പേരില്‍ മുന്‍ താരങ്ങളും ആരാധകരുമെല്ലാം കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്കിഷ്ടപ്പെട്ട രവിശാസ്ത്രിയെ കോച്ച് ആക്കാനായാണ് കോലി ഇത്തരമൊരു കളി കളിച്ചതെന്നാണ് സംസാരം.

അതുകൊണ്ടുതന്നെ പുതിയകോച്ചിനെ തെരഞ്ഞെടുക്കാന്‍ കോലി ഇടപെടുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് കോലി ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ കോച്ചിനെ സംബന്ധിച്ച് കോലി അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്. കോച്ചിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് കോലിയുടെ മറുപടി ഇങ്ങനെയാണ്.

viratkohli-bluru

കോച്ചിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ടീം എന്ന നിലയില്‍ ബിസിസിഐ ചോദിച്ചാല്‍ മാത്രമേ അഭിപ്രായം പറയുകയുള്ളൂവെന്നാണ് കോലി പറയുന്നത്. അഭിപ്രായം ചോദിച്ചില്ലെങ്കില്‍ ഇടപെടാന്‍ പറ്റില്ലെന്നും കോലി സൂചിപ്പിച്ചു. കോച്ചിനെ തെരഞ്ഞെടുക്കാന്‍ ഒരു നടപടിയുണ്ട്. ആ നടപടിക്രമം നടത്തേണ്ടത് ബിസിസിഐ ആണെന്നും കോലി വ്യക്തമാക്കി.

ബിസിസിഐയുടെ നടപടിക്രമത്തെ ബഹുമാനിക്കുന്നു. ഏതെങ്കിലും അവസരത്തില്‍ കോച്ചിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞാല്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷമായിരുന്നു കോച്ചായിരുന്ന അനില്‍ കുംബ്ലെ രാജിവെച്ചത്. ക്യാപ്റ്റനുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്കിടയാക്കിയതെന്ന് പിന്നീട് കുംബ്ലെ അറിയിച്ചിരുന്നു.


English summary
Virat Kohli says Will give opinion on next India coach only if asked by BCCI
Please Wait while comments are loading...