ധോണിയല്ല സച്ചിനാണ് കോലി.. വിട്ടുകളഞ്ഞത് കോടികളുടെ പരസ്യം.. കാരണം സിംപിൾ, ബട്ട് പവർഫുൾ!!

  • Posted By:
Subscribe to Oneindia Malayalam
തെറ്റിദ്ധരിപ്പിക്കാന്‍ ഇല്ലെന്ന് കോലി | Oneindia Malayalam

ദില്ലി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി വീണ്ടും തലക്കെട്ടുകൾ സൃഷ്ടിക്കുന്നു. കളിയിലേത് എന്ന പോലെ തന്നെ തികച്ചും പോസിറ്റിവായ കാര്യത്തിനാണ് എന്ന് മാത്രം. കോടികളുടെ സോഫ്റ്റ് ഡ്രിങ്ക് പരസ്യമാണ് വിരാട് കോലി വേണ്ട എന്ന് വെച്ചത്. അതിന് പറഞ്ഞ കാരണമോ വളരെ സിംപിൾ. ഞാൻ സോഫ്റ്റ് ഡ്രിങ്ക് ഉപയോഗിക്കാറില്ല. ഞാൻ കുടിക്കാത്ത കാര്യം പരസ്യം ചെയ്യുന്നത് എങ്ങനെ ശരിയാകും. - അതാണ് വിരാട് കോലി.

kohli

മുൻപ് കോടികളുടെ പരസ്യവുമായി ഒരു മദ്യകമ്പനി സച്ചിനെ സമീപിച്ചപ്പോൾ സച്ചിൻ അത് നിരസിച്ചിരുന്നു. കോടിക്കണക്കിന് ആളുകൾ തന്നെ ഫോളോ ചെയ്യുന്ന കാര്യം അറിഞ്ഞുകൊണ്ടാണ് സച്ചിൻ അത് ചെയ്തത്. എന്നാൽ മദ്യകന്പനി പിന്നീട് ധോണിയെ സമീപിക്കുകയും ധോണി അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇത് ചെറിയ വിവാദവുമായി. ഇപ്പോഴിതാ ധോണിയുടെ വഴിയിലല്ല ഇക്കാര്യത്തിൽ സച്ചിൻറെ വഴിയിലാണ് തന്റെ പോക്ക് എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ കോലി.

ഏതാനും മാസങ്ങൾക്ക് മുമ്പ് ധോണിയെ പിന്തള്ളി കോലി പ്രതിദിന പരസ്യവരുമാനത്തിന്റെ കാര്യത്തിൽ മുന്നിലെത്തിയിരുന്നു. കഠിനമായ ഡയറ്റും വർക്കൗട്ടുമാണ് വിരാട് കോലിയുടെ ഫിറ്റ്നസ് രഹസ്യം. ഏരിയേറ്റഡ് ഡ്രിങ്ക്സുകൾ കോലി ഉപയോഗിക്കാറില്ല, താൻ ഉപയോഗിക്കാത്ത സാധനത്തിന് പരസ്യം ചെയ്യുന്നത് എന്നാണ് കോലി റിപ്പോർട്ടുകളോട് പ്രതികരിച്ചത്. ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റ്നസുളള താരവും ക്യാപ്റ്റൻ വിരാട് കോലിയല്ലാതെ മറ്റാരുമല്ല.

English summary
Virat Kohli turns down multi- crore soft drink deal.
Please Wait while comments are loading...