ഞങ്ങള്‍ ഒരുമിച്ച് ജയിക്കും, ഒരുമിച്ച് തോല്‍ക്കും...ഇതു താന്‍ടാ ക്യാപ്റ്റന്‍, വൈറലായി ട്വീറ്റ്!!

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവിസ്മരണീയ ജയത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ടീം. പരാജയഭീതിയില്‍ നിന്നാണ് വിരാട് കോലിയുടെ കീഴില്‍ ടീം ഇന്ത്യ ജയത്തിലേക്ക് ഫീനിക്‌സ് പക്ഷികളെപ്പോലെ ചിറകടിച്ചുയര്‍ന്നത്. ഏറ്റവും മധുരമുള്ള വിജയമെന്നാണ് ഈ ജയത്തെ ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്.

ടീമിനെ പുകഴ്ത്തി

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോലി ടീമിനെ പുകഴ്ത്തി. ഇത് വളരെ പ്രത്യേകതയുള്ള ദിവസമാണ്. ഞങ്ങളൊരു ടീമാണ്. ഒരുമിച്ച് ജയിക്കും ഒരുമിച്ചു തോല്‍ക്കും. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട് കൂട്ടുകാരേ, ജയ് ഹിന്ദ് എന്ന് കോലി ട്വീറ്റ് ചെയ്തു.

ഏറ്റവും മികച്ചത്

കോലിക്കു കീഴില്‍ ഇന്ത്യയുടെ 16ാം ടെസ്റ്റ് വിജയമായിരുന്നു ഇത്. കരിയറിലെ ഏറ്റവും മികച്ച ജയമാണ് ബംഗളൂരുവിലേതെന്നു കോലി പറഞ്ഞു. ടീമിനെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ വിജയമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയം 75 റണ്‍സിന്

കൈവിട്ടുപോവുമായിരുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 75 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 87 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചുവന്നത്.

English summary
Kohli, who registered his 16th Test win as a captain, hailed the 75-run win over Australia and said his team wins together and loses together.
Please Wait while comments are loading...