വാൾപ്പയറ്റ് വീരൻ സർ ജഡ്ഡുവിന് ക്യാപ്റ്റൻ വിരാട് കോലിയുടെ വെരി വെരി സ്പെഷൽ മെസേജ്!!

  • Posted By:
Subscribe to Oneindia Malayalam

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ വിജയം വേഗത്തിലാക്കിയ രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റൻ വിരാട് കോലിയുടെ അഭിനന്ദനം. നിലവിൽ ലോക ഒന്നാം നമ്പർ ബൗളറാണ് ജഡേജ. രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ലോക ഓൾറൗണ്ടർമാരുടെ പട്ടികയിലും ജഡേജ ഒന്നാമതായിരുന്നു. ഇതിന് പിന്നാലെയാണ് ജഡേജയെ അഭിനന്ദിച്ച് കോലി രംഗത്തെത്തിയത്.

അശ്വിനോ ജഡേജയോ ആരാണ് ഇന്ത്യയുടെ മികച്ച സ്പിന്നർ? ജഡേജ എന്ന് കണക്കുകൾ പറയും, അവിശ്വസനീയം!!

വാൾപ്പയറ്റ് വീരനായ നമ്മുടെ മിസ്റ്റര്‍ ജഡേജയ്ക്ക് അഭിനന്ദനം. ആർ അശ്വിനൊപ്പം ലോക ഒന്നാം നമ്പർ ഓൾറൗണ്ടർ സ്ഥാനത്തെത്തിയതിനാണ് ഇത്. വെൽ ഡൺ ജഡ്ഡു. - മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ വിരാട് കോലി എഴുതി. ടെസ്റ്റിൽ ബാറ്റ് ചെയ്യുമ്പോൾ നാഴികക്കല്ലുകൾ പിന്നിടുമ്പോൾ ജഡേജ വാൾ പയറ്റുന്നത് പോലെ ബാറ്റ് വീശിയാണ് ആഘോഷപ്രകടനം നടത്താറുള്ളത്. ഇക്കാര്യമാണ് കോലി സൂചിപ്പിച്ചത്.

kohli-jadeja-

ചൊവ്വാഴ്ച പുറത്ത് വിട്ട റാങ്കിംഗിലാണ് ജഡേജ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനെ പിന്തള്ളി മുന്നോട്ട് കയറിയത്. ജഡേജയ്ക്ക് ഇപ്പോൾ 438 പോയിന്റുകളാണ് ഉള്ളത്. ഷക്കീബിനാകട്ടെ 431ഉം. ഏഴ് വിക്കറ്റും 70 റൺസുമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജ നേടിയത്. ആർ അശ്വിനും അഞ്ച് വിക്കറ്റ് നേട്ടവും അർധസെഞ്ചുറിയും ഈ ടെസ്റ്റിൽ നേടി ഇന്ത്യയുടെ വിജയത്തിന് നിർണായക സംഭാവന നൽകി.

English summary
Virat Kohli's Special Message For 'Sword Master' Ravindra Jadeja
Please Wait while comments are loading...