സേവാഗിനെക്കുറിച്ച് മനോവീര്യം കെടുത്തുന്ന ഓർമകൾ മാത്രം.. അശ്വിൻ തുറന്നടിക്കുന്നു.. വീരു കോച്ചാകില്ലേ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗിനെക്കുറിച്ച് തനിക്ക് മനോവീര്യം കെടുത്തുന്ന ഓർമകളാണ് എന്ന് ഓഫ് സ്പിന്നർ ആർ അശ്വിൻ. വാട്ട് വിത്ത് ദ ഡക്ക് ടു എന്ന ചാറ്റ് ഷോയിൽ സംസാരിക്കവേയാണ് നെറ്റ് പ്രാക്ടീസിനിടെ സേവാഗിൽ നിന്നുണ്ടായ അനുഭവങ്ങൾ അശ്വിൻ പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ പ്രമുഖനാണ് സേവാഗ്.

സംഭവം ധാംബുള്ളയില്‍ വെച്ച്

സംഭവം ധാംബുള്ളയില്‍ വെച്ച്

ധാംബുള്ളയിൽ വെച്ചുണ്ടായ ഒരു അനുഭവമാണ് അശ്വിന് പറയാനുള്ളത്. നെറ്റ്സിൽ ബൗൾ ചെയ്ത തന്നെ സേവാഗ് അടിച്ച് പറത്തി. ആദ്യം ഓഫ് സ്റ്റംപിന് പുറത്ത് എറിഞ്ഞു. സേവാഗ് കട്ട് ചെയ്തു. ഓഫ് സ്റ്റംപിൽ എറിഞ്ഞു അതും സേവാഗ് കട്ട് ചെയ്തു. അടുത്ത പന്ത് മിഡിൽ സ്റ്റംബിൽ എറിഞ്ഞു അതും സേവാഗ് കട്ട് ചെയ്തു. ലെഗ് സ്റ്റംപിൽ എറിഞ്ഞ അടുത്ത പന്തും സേവാഗ് കട്ട് ചെയ്തു.

ഇതെന്ത് കഷ്ടമാണ്

ഇതെന്ത് കഷ്ടമാണ്

എന്ത് കുന്തമാണ് ഇവിടെ സംഭവിക്കുന്നത് എന്ന് മനസിൽ ഓർത്ത് ഒരു ഫുൾ ബോൾ എറിഞ്ഞു. സേവാഗ് മുന്നോട്ട് കയറി കൂറ്റൻ ഒരു സിക്സടിച്ചു. താൻ ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ കഷ്ടപ്പെടുന്ന സമയം കൂടിയായിരുന്നു അത്. ഒന്നുകിൽ താൻ അത്ര നല്ല ബൗളറല്ല അല്ലെങ്കിൽ ഇയാൾ അത്രയ്ക്കും മികച്ചവനാണ്. - അശ്വിന് തോന്നി.

സച്ചിൻ പോലും ഇങ്ങനെ

സച്ചിൻ പോലും ഇങ്ങനെ

ബാറ്റിംഗ് ഇതിഹാസമായ സച്ചിൻ പോലും തന്നെ ഇത്രയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്നാണ് അശ്വിൻ പറയുന്നത്. ഇത് കറേ ദിവസം തുടർന്നപ്പോൾ താൻ സേവാഗിനോട് തന്നെ സംസാരിക്കാൻ തീരുമാനിച്ചു. സേവാഗിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്താണ് സേവാഗ് തന്നോട് പറഞ്ഞതെന്നും അശ്വിൻ തുറന്നുപറഞ്ഞു.

ഓഫ് ബ്രേക്കൊക്കെ ഒരു ബോളാണോ

ഓഫ് ബ്രേക്കൊക്കെ ഒരു ബോളാണോ

ഓഫ് സ്പിൻ ബൗളർമാരെ താൻ ബൗളർമാരായി തന്നെ കാണുന്നില്ല എന്നായിരുന്നു തന്നോട് സേവാഗ് പറഞ്ഞത്. അവർ ഒരിക്കലും തന്നെ ബുദ്ധിമുട്ടിച്ചിട്ടേ ഇല്ല. അനായാസമായി താനവരെ അടിച്ചുപറത്തും. ഒരു പത്ത് വയസ്സുകാരൻ തനിക്കെതിരെ ബൗൾ ചെയ്താൽ താൻ എങ്ങനെ ബാറ്റ് ചെയ്യുമോ അത്രയ്ക്കും അനായാസമാണ് സേവാഗ് തനിക്കെതിരെ ബാറ്റ് ചെയ്തത് എന്നും അശ്വിൻ ഓർക്കുന്നു.

ഏറ്റവും മോശം ബോളുകൾ

ഏറ്റവും മോശം ബോളുകൾ

തന്റെ മികച്ച പന്തുകളെല്ലാം സേവാഗ് അടിച്ചുപറത്തുന്നത് കണ്ട് അവസാനം അശ്വിൻ ഒരു വഴി കണ്ടുപിടിച്ചു. ഏറ്റവും മോശം പന്തുകൾ സേവാഗിനെതിരെ എറിയുക. അത് ഒട്ടും പ്രതീക്ഷിക്കാത്ത സേവാഗ് വിക്കറ്റ് കളയും. ഐ പി എല്ലിലും ഈ സൂത്രം താൻ പ്രയോഗിച്ച് വിജയിച്ചിട്ടുണ്ട് എന്ന് അശ്വിൻ പറഞ്ഞു.

ഹർഭജനെതിരെ 12 സിക്സ്

ഹർഭജനെതിരെ 12 സിക്സ്

പനി പിടിച്ച് കളിച്ച ഒരു ദിവസം ഹർഭജൻ സിംഗിനെ താൻ 12 സിക്സറിന് പറത്തിയ കാര്യം സേവാഗ് പറഞ്ഞതും അശ്വിൻ ഓർക്കുന്നു. സേവാഗിന്റെ ഈഗോയ്ക്കെതിരെയാണ് തനിക്ക് പന്തെറിയേണ്ടി വന്നത്. ടീം മീറ്റിങിൽ ഏറ്റവും കുറച്ച് സംസാരിക്കുന്ന ആളും സേവാഗ് ആയിരുന്നു. അശ്വിൻ പറയുന്നു.

English summary
India's premier off-spinner Ravichandran Ashwin has revealed the demoralising effect he has had while bowling at former opener Virender Sehwag.
Please Wait while comments are loading...