ഐപിഎല്‍ ഒത്തുകളിക്കെതിരെ കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി വിരേന്ദര്‍ സെവാഗ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐപിഎല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് വാതുവെപ്പുകാരെ പോലീസ് പിടികൂടിയതിനെ തുടര്‍ന്ന് കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി വിരേന്ദര്‍ സെവാഗ്. ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളില്‍ ഒത്തുകളി ഒഴിവാക്കേണ്ടത് പൂര്‍ണമായും കളിക്കാരുടെ ഉത്തരവാദിത്വമാണെന്ന് സെവാഗ് പറഞ്ഞു. കഴിഞ്ഞദിവസം കാണ്‍പൂരില്‍ നിന്നും ബെറ്റിങ്ങുകാരെ പിടികൂടിയിരുന്നു.

ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കേണ്ടത് പൂര്‍ണമായും കളിക്കാരുടെ ഉത്തരവാദിത്വമാണ്. ബെറ്റിങ് ഇല്ലാതാക്കാന്‍ കളിക്കാര്‍ ആത്മാര്‍ഥമായി ഇടപെടണം. വിഷയത്തില്‍ ആര്‍ക്കും തന്റെ സഹായം തേടാവുന്നതാണ്. കളിക്കാരെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ തനിക്ക് ആകുന്നതെല്ലാം ചെയ്യുമെന്നും ഐപിഎല്‍ ടീം പഞ്ചാബിന്റെ കോച്ചുകൂടിയായ സെവാഗ് പറഞ്ഞു.

sehwag

നാളെ തന്നെക്കുറിച്ച് ആരെങ്കിലും ആരോപണം ഉന്നയിക്കുകയാണെങ്കില്‍ തന്റെ റെക്കോര്‍ഡ് എല്ലാം എടുത്തുകളയാന്‍ ആവശ്യപ്പെടും. കളിക്കളത്തിലായിരുന്നെങ്കില്‍ താന്‍ റിട്ടയര്‍ ചെയ്യും. ഒത്തുകളിക്കെതിരെ ആത്മാര്‍ഥമായ സമീപനം ഉണ്ടായാല്‍ മാത്രമേ ഒത്തുകളി ഇല്ലാതാക്കാന്‍ കഴിയൂയെന്നും സെവാഗ് വ്യക്തമാക്കി.

ഐപിഎല്‍ 2013 സീസണില്‍ എസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ ഒത്തുകളിക്ക് പിടികൂടപ്പെട്ടിരുന്നു. ഒപ്പം പിടികൂടിയ അജിത് ചാന്ദില, അങ്കീത് ചവാന്‍ തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരെയും പിന്നീട് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.

English summary
Virender Sehwag puts onus on players to stop spot-fixing and corruption in IPL
Please Wait while comments are loading...