സേവാഗും മൂഡിയും അപേക്ഷിച്ചു..ദ്രാവിഡിന്റെ അപേക്ഷ എത്തിയില്ല, ആരായിരിക്കും പുതിയ കോച്ച്?

Subscribe to Oneindia Malayalam

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ പടിയിറങ്ങുമ്പോള്‍ ആരായിരിക്കും ഇന്ത്യയെ നയിക്കുക? ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് രാഹുല്‍ ദ്രാവിഡിന് ആയിരുന്നെങ്കിലും സേവാഗാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത്. സേവാഗിനു പുറമേ ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ദോഡ ഗണേഷ്, ലാല്‍ചന്ദ് രാജ്പുട്ട് എന്നിവരും കോച്ച് സ്ഥാനത്തേക്കുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ടീമിന് നിരവധി വിജയങ്ങള്‍ സമ്മാനിച്ച കോച്ചാണ് അനില്‍ കുംബ്ലെ. എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്ത് കുംബ്ലെ തുടരുന്നതില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കടക്കം അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. സീനിയര്‍ താരങ്ങളും കുംബ്ലെയുടെ ശിക്ഷണത്തില്‍ തൃപ്തരല്ലായിരുന്നു. മെയ് 31 കൂടി കുംബ്ലെയുടെ കാലാവധി അവസാനിച്ചെങ്കിലും ഒരു തവണ കൂടി അപേക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

sehwag

രവിശാസ്ത്രിയെ കോച്ചായി നല്‍കണമെന്ന ആവശ്യവുമായി ക്യാപ്റ്റന്‍ കോഹ്‌ലി ബിസിസിഐയെ സമീപിച്ചെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപേക്ഷ നല്‍കണമെന്ന ആവശ്യവുമായി ബിസിസിഐ സേവാഗിനെ സമീപിച്ചെങ്കിലും സേവാഗ് അത് നിരസിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡിനാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്.

English summary
Sehwag, moody applies for India's cricket team coach's job
Please Wait while comments are loading...