വിരാട് കോലിയും ഫില്‍ ഹ്യൂഗ്‌സും; ലക്ഷ്മണിന് ഓസീസ് മാധ്യമങ്ങളുടെ വിമര്‍ശനം

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഇരു ടീമുകളുടെയും കളിക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റങ്ങള്‍ക്കുശേഷം മൂന്നാം ടെസ്റ്റിലും സമാനരീതിയിലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നു. രണ്ടാം ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ഡിആര്‍എസ് വിവാദമാണ് കത്തിയതെങ്കില്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്കാണ് വിഷയം.

ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ കോലിക്ക് രണ്ടുദിവസത്തോളം ഗ്രൗണ്ടില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായി വന്നിരുന്നു. ബൗണ്ടറി തടയുന്നതിനിടെയാണ് കോലിയുടെ ഷോള്‍ഡറിന് പരിക്കേറ്റത്. കഴിഞ്ഞദിവസം ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ സമാനരീതിയില്‍ ഫീല്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷം പരിക്കേറ്റതായി അഭിനയിച്ച് കോലിയെ കളിയാക്കുകയും ചെയ്തു.

vvs-laxman

ഇതിന് പിന്നാലെ സ്മിത്തിന്റെ പേരില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തതോടെ കോലിയുടെ പരിക്കിനെ ഓസീസ് താരങ്ങള്‍ കളിയാക്കിയെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഇതിനെതിരെ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്ണണ്‍ ടിവി പരിപാടിക്കിടെ വിമര്‍ശിച്ചിരുന്നു. മുന്‍ ഓസീസ് താരം ഫില്‍ ഹ്യൂഗ്‌സ് പന്തുകൊണ്ട് പരിക്കേറ്റ് മരിച്ചത് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. എതിര്‍കളിക്കാരുടെ പരിക്കിനെ കളിയാക്കരുതെന്നായിരുന്നു ലക്ഷ്ണിന്റെ വിമര്‍ശനം.

എന്നാല്‍, വിഷയത്തിലേക്ക് ഫില്‍ ഹ്യൂഗ്‌സിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ഓസീസ് മാധ്യമങ്ങള്‍ പറയുന്നു. ലക്ഷ്മണിന്റെ വിമര്‍ശനം ഒട്ടും യോജിക്കാത്തതാണ്. ഹ്യൂഗ്‌സിന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്നതാണ് ഇത്. അനാവശ്യമായാണ് ലക്ഷ്മണ്‍ ഹ്യൂഗ്‌സിനെ കോലിയുടമായി താരതമ്യം ചെയ്തതെന്നും മാധ്യമങ്ങള്‍ വിമര്‍ശിച്ചു.


English summary
VVS Laxman criticised by Australian media for Phil Hughes reference
Please Wait while comments are loading...