പിച്ചില്‍ ഇടിമിന്നല്‍ തീര്‍ക്കുന്ന വാര്‍ണര്‍!! പക്ഷെ മകള്‍ക്ക് ഇടിമിന്നലിനെ ഭയം.... വൈറലായി ചിത്രം

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്‌: ക്രിക്കറ്റ് പിച്ചില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുന്ന ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ആരാധകരുടെ ഹരമാണ്. എന്നാല്‍ അതേ വാര്‍ണര്‍ വീട്ടില്‍ സ്വന്തം മകള്‍ക്കു മുന്നിലെത്തിയാല്‍ ഉത്തരവാദിത്വവും കരുതലുമുള്ള അച്ഛനാണ്. വാര്‍ണര്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം മകള്‍ക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ കൂടിയായ വാര്‍ണര്‍ ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്.

1

മകള്‍ ഐവിക്കൊപ്പമുള്ള ചിത്രമാണ് വാര്‍ണര്‍ പോസ്റ്റ് ചെയ്തത്. മകള്‍ പുറം തിരിഞ്ഞ് തലയണയില്‍ മുഖം വച്ചു കിടക്കുമ്പോള്‍ തൊട്ടരികില്‍ വാര്‍ണര്‍ കിടക്കുന്നതാണ് ചിത്രം. പുറത്തുള്ള ഇടിയെയും മിന്നലിനെയും പേടിച്ചിരിക്കുകയാണ് ഒരാള്‍. ആദ്യത്തെ യഥാര്‍ഥ കൊടുങ്കാറ്റ്. മുകളിലത്തെ നിലയിലുള്ള അയാള്‍ക്കു ദേഷ്യമാണന്നു തോന്നുന്നു എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് താഴെ വാര്‍ണര്‍ കുറിച്ചിട്ടുള്ളത്.

2

സ്വന്തം കുടുംബം വാര്‍ണര്‍ക്ക് വീക്‌നെസാണ്. അതുകൊണ്ടു തന്നെ താന്‍ പോവുന്ന രാജ്യങ്ങളിലെല്ലാം ഭാര്യയെയും മകളെയും താരം കൊണ്ടു പോവാറുമുണ്ട്. സ്വന്തം ടീമിന്റെ മല്‍സരമുള്ളപ്പോള്‍ വാര്‍ണര്‍ ഭാര്യയേയും കുഞ്ഞിനെയും സ്‌റ്റേഡിയത്തിലേക്കു കൊണ്ടു വരികയും ചെയ്തിരുന്നു.

English summary
David Warner, took to Instagram to post a picture of his daughter Ivy, scared of lightning and thunder, trying to hide under the pillow.
Please Wait while comments are loading...