മുംബൈയില്‍ സച്ചിനെക്കൂടാതെ മറ്റൊരു ക്രിക്കറ്റ് ദൈവമോ? ആരാണത്!!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമെന്ന വിശേഷണം ആരാധകര്‍ നല്‍കിയത് ഒരേയൊരു താരത്തിനാണ്. ബാറ്റിങ് വിസ്മയമായ സച്ചിന്‍ ടെണ്ടുക്കറാണ് ആ ആരാധനാപാത്രം. എന്നാല്‍ സച്ചിനെപ്പോലെ ദൈവതുല്യമായി ആരാധിക്കുന്ന ഒരു താരം കൂടി ഇന്ത്യക്കുണ്ട്.

ഇന്ത്യക്ക് ലോകകപ്പുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സമ്മാനിച്ച് അടുത്തിടെ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി.ഇംഗ്ലണ്ടിനെതിരായ സന്നാഹമല്‍സരത്തില്‍ കളിക്കാന്‍ മുംബൈയിലെത്തിയപ്പോഴാണ് ധോണിക്ക് ദൈവതുല്യമായ ആരാധന ലഭിച്ചത്.

സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച ആരാധകന്‍

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ബാറ്റ് ചെയ്യുമ്പോഴാണ് കാണികളിലൊരാളാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് 10 അടി ഉയരമുള്ള വേലിക്കു മുകളിലൂടെ ചാടി ഗ്രൗണ്ടിലേക്കു കുതിച്ചത്. ഇയാളുടെ ലക്ഷ്യം ധോണിയായിരുന്നു. മറ്റുള്ളവരെ വകവയ്ക്കാതെ ധോണിക്കരികിലെത്തിയ ഇയാള്‍ കാലില്‍ തൊട്ടു വന്ദിച്ചാണ് ആഗ്രഹം സഫലമാക്കിയത്.

സച്ചിനു മാത്രമേ ലഭിച്ചിട്ടുള്ളൂ

ഇത്തരമൊരു ആരാധന സച്ചിനു മാത്രമേ മുമ്പ് ലഭിച്ചിട്ടുള്ളൂ. 2013 ജനുവരിയില്‍ നടന്ന രഞ്ജി ട്രോഫി മല്‍സരത്തിനിടെയാണ് സച്ചിന്‍ സെഞ്ച്വറി നേടിയപ്പോള്‍ കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തി അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിച്ചത്.
2013ല്‍ വാംഖഡെയില്‍ വച്ച് വിരാട് കോലിയും സച്ചിനെ ഇത്തരത്തില്‍ ആരാധിച്ചിരുന്നു. 2014ല്‍ ലോര്‍ഡ്‌സില്‍ റെസ്റ്റ് ഓഫ് ദി വേള്‍ഡും എംസിസിയും തമ്മിലുള്ള കളിക്കിടെ യുവരാജ് സിങ് സച്ചിന്റെ കാല്‍ തൊട്ടു വന്ദിച്ചിരുന്നു. ഈ കളിയില്‍ യുവരാജ് സെഞ്ച്വറിയുമായി മിന്നുകയും ചെയ്തു.

അവസാന കളി തോല്‍വിയില്‍ കലാശിച്ചു

ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ അവസാന മല്‍സരമായിരുന്നു ഇംഗ്ലണ്ട് ഇലവനെതിരേ നടന്നത്. കളിയില്‍ ധോണി പുറത്താവാതെ 40 പന്തില്‍ 68 റണ്‍സെടുത്ത് തിളങ്ങിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

 സച്ചിനെ ഇത് അസ്വസ്ഥനാക്കിയിരുന്നു

ആരാധന തലയ്ക്കുപിടിച്ച് ആളുകള്‍ തന്റെ കാല്‍ തൊട്ടു വണങ്ങുന്നതിനെ സച്ചിന്‍ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. ആളുകള്‍ മുമ്പ് രക്തത്തില്‍ എഴുതിയ കത്തുകള്‍ എനിക്കയച്ചിരുന്നു. ഇപ്പോള്‍ അതില്ല. നിങ്ങള്‍ ദൈവമാണെന്നു പറഞ്ഞ് ചിലര്‍ കാല്‍ തൊട്ടു വന്ദിക്കുമ്പോള്‍ അസ്വസ്ഥതയാണ് ഉണ്ടാവുന്നത്-സച്ചിന്‍ പറയുന്നു.

English summary
In Tendulkar's city - Mumbai, on Tuesday the respect previously seen and reserved only for him in Indian cricket, was shown to another cricketer. It was former captain ms dhoni.
Please Wait while comments are loading...