സഞ്ജു സാംസണ്‍ മുതല്‍ റിഷഭ് പന്ത് വരെ... ധോണിയുടെ കട്ടില് കണ്ട് പനിക്കുന്ന കീപ്പര്‍മാര്‍!

  • Posted By:
Subscribe to Oneindia Malayalam

അങ്ങനെ എം എസ് ധോണി ടെസ്റ്റിന് പിന്നാലെ ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ നിന്നും ക്യാപ്റ്റന്‍സി രാജിവെച്ചു. ഇനി ഏത് നിമിഷവും കളിയും നിര്‍ത്തിയേക്കാം. ധോണി ടീമിലെത്തിയ 2004 - 05 ന് ശേഷം ഇന്ത്യയ്ക്ക് മറ്റൊരു കീപ്പറെ തേടി അലയേണ്ടി വന്നിട്ടില്ല. ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി 20 ആയാലും ധോണി തന്നെയായിരുന്നു ഫസ്റ്റ് ചോയിസ് കീപ്പര്‍, മിക്കവാറും കളികളില്‍ ക്യാപ്റ്റനും.

Read Also: ധോണി ദാദ, ടോപ് ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ഗാംഗുലിയില്ല.. ഇത്രയ്ക്ക് ചീപ്പാണോ കമന്റേറ്റര്‍ രവി ശാസ്ത്രി?

ദിനേശ് കാര്‍ത്തിക്കും സാഹയുമൊക്കെ വന്നും പോയും ടീമില്‍ കളിച്ചിരുന്നു എന്നത് വേറെ കാര്യം. ധോണി വിരമിച്ചതോടെ ടെസ്റ്റില്‍ സാഹ കീപ്പര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഏകദിനത്തിലും ട്വന്റി 20യിലും സാഹ അത്ര പോര. അവിടേക്ക് കുറച്ചുകൂടി യംഗ് ആന്‍ഡ് എനര്‍ജറ്റിക് ആയ കീപ്പര്‍മാര്‍ വേണം. കാണാം, മലയാളിയായ സഞ്ജു മുതല്‍ അണ്ടര്‍ 19 താരം റിഷഭ് പന്ത് വരെയുള്ള ആ കീപ്പര്‍മാര്‍ ആരൊക്കെയെന്ന്...

എം എസ് ധോണി

എം എസ് ധോണി

നികത്താന്‍ ഏറെ പ്രയാസമുള്ള വിടവ് എന്നാണ് ക്യാപ്റ്റന്‍ ധോണിയെക്കുറിച്ച് കോലി പറഞ്ഞത്. കീപ്പര്‍മാര്‍ക്കാകട്ടെ അതിലും കഷ്ടമാകും കാര്യങ്ങള്‍. അത്രയ്ക്കും ഉയര്‍ന്ന സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്താണ് ധോണി പിന്മാറുന്നത്. കീപ്പിങില്‍ ആയാലും ബാറ്റിംഗില്‍ ആയാലും ഒരു അര ധോണി എങ്കിലും ആകുക യുവതാരങ്ങള്‍ക്ക് കടുപ്പമാകും.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി. തിരുവനന്തപുരത്തുകാരന്‍. 22 വയസ്സ്. ഐ പി എല്ലിലും മറ്റും മികച്ച പ്രകടനങ്ങളാണ് സഞ്ജുവിനെ ശ്രദ്ധേയനാക്കുന്നത്. ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുള്ള മലയാളി. കീപ്പിങിലും ബാറ്റിംഗിലും മികവ്. ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കളിക്കുന്നു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനുളള ടീമില്‍ ഇടംകിട്ടി.

നമന്‍ ഓജ

നമന്‍ ഓജ

ഇന്ത്യയ്ക്ക് വേണ്ടി അന്തരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിക്കഴിഞ്ഞു നമന്‍ ഓജ. മികച്ച കീപ്പറും ബാറ്റ്‌സ്മാനും. പക്ഷേ പ്രായം അനുകൂല ഘടകമല്ല. 33 വയസ്സായി ഓജയ്ക്ക്. ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് നമന്‍ ഓജ.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ധോണി ടീമിലുണ്ടാകേ മറ്റൊരു കീപ്പര്‍ക്ക് സ്ഥാനമില്ല എന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ബാറ്റിംഗില്‍ മാറ്റം വരുത്തി ബാറ്റ്‌സ്മാനായി കളിച്ചിട്ടുള്ള താരമാണ് ദിനേശ് കാര്‍ത്തിക്. ലിമിറ്റഡ് ഓവറിന് പറ്റിയ ശൈലി. കീപ്പിങും ഭേദം, പക്ഷേ പ്രായം അത്ര അനുകൂലമല്ല. 31 കഴിഞ്ഞു കേരളത്തിന്റെ മരുമകനായ കാര്‍ത്തിക്കിന്.

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

ടെസ്റ്റില്‍ ധോണിയുടെ പകരക്കാരനായിക്കഴിഞ്ഞു വൃദ്ധിമാന്‍ സാഹ. ഐ പി എല്ലില്‍ പഞ്ചാബിന്റെ കളിക്കാരനായ സാഹ പക്ഷേ ലിമിറ്റഡ് ഓവറില്‍ ധോണിക്ക് പകരക്കാരനായി എത്തുന്ന കാര്യം സംശയം. പ്രായവും സാഹയ്ക്ക് അനുകൂലമല്ല, 32 കഴിഞ്ഞു.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍. അണ്ടര്‍ 19 ലോകകപ്പിലും ഐ പി എല്ലിലും രഞ്ജി ട്രോഫിയിലും മിന്നല്‍ പ്രകടനം. സഞ്ജു സാംസണ്‍ കളിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയാണ് റിഷഭും ഐ പി എല്‍ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനുളള ടീമില്‍ റിഷഭും ഇടം പിടിച്ചിട്ടുണ്ട്. പ്രായവും അനുകൂലം - 19 വയസ്സ്.

മറ്റുള്ളവര്‍ ഇവര്‍

മറ്റുള്ളവര്‍ ഇവര്‍

മുംബൈ ഇന്ത്യന്‍സിന്റെ പാര്‍ഥിവ് പട്ടേല്‍, കൊല്‍ക്കത്തയുടെ റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, കെ എല്‍ രാഹുല്‍ തുടങ്ങിയവരെല്ലാം ബാറ്റിംഗ് മികവും പാര്‍ട്ട് ടൈം കീപ്പിങുമായി ഇന്ത്യന്‍ ടീമില്‍ വന്നുപോകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ്. ഇതില്‍ പക്ഷേ പാര്‍ഥിവ് പട്ടേല്‍ മാത്രമേയുള്ളൂ സ്ഥിരം കീപ്പര്‍.

English summary
Who is the best replacement for M.S. Dhoni as wicket keeper
Please Wait while comments are loading...