ഇന്ത്യന്‍ കോച്ചാകാന്‍ കുംബ്ലെയേക്കാള്‍ മികച്ചത് രവിശാസ്ത്രി; കാരണം ഇതാണ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയ്ക്ക് റെക്കോര്‍ഡ് വിജയങ്ങള്‍ സമ്മാനിച്ച കോച്ച് അനില്‍ കുംബ്ലെയേക്കാള്‍ മികച്ചത് രവിശാസ്ത്രിയാണോ. ആണെന്നാണ് ചില ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം മൂന്നുവര്‍ഷമായി ഫീല്‍ഡിങ് കോച്ചായി ജോലി ചെയ്യുന്ന ആര്‍ ശ്രീധറിന് ഇരുവരെക്കുറിച്ചും വ്യക്തമായ അഭിപ്രായമുണ്ട്.

ടീം അംഗങ്ങളില്‍ മികച്ച സ്വഭാവമുണ്ടാക്കാനാണ് രവിശാസ്ത്രി ശ്രമിച്ചതെന്ന് ശ്രീറാം പറയുന്നു. അതുവഴി കളിക്കാരില്‍ ഒത്തൊരുമയുണ്ടാക്കാനും നല്ല കളി വാര്‍ത്തെടുക്കുകയുമായിരുന്നു ശാസ്ത്രിയുടെ ലക്ഷ്യം. അതേസമയം, കുംബ്ലെ ഓരോ കളിക്കാരുടെയും മികവിനനുസരിച്ച് അവരെ വളര്‍ത്തുകയായിരുന്നെന്നും ശ്രീറാം പറഞ്ഞു.

ravishastri

രണ്ടുപേരും ഒരുപോലെയല്ല. വ്യത്യസ്ത രീതിയിലാണ് ഇരുവരുടെയും കോച്ചിങ് ശൈലിയെന്നും ശ്രീറാം വ്യക്തമാക്കി. ഇന്നത്തെ ക്രിക്കറ്റില്‍ ക്യാപ്റ്റന് വലിയ പ്രാധാന്യമുണ്ട്. ടീമില്‍ ഊര്‍ജമുണ്ടാക്കുന്നത് ക്യാപ്റ്റനാണ്. കളിക്കളത്തില്‍ ഓരോ കളിക്കാരനിലും ആത്മവിശ്വാസമുണ്ടാക്കുന്നതും ക്യാപ്റ്റന്റെ നേതൃത്വത്തിലാണെന്നും ശ്രീറാം പറഞ്ഞു.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം വലിയ അനുഭവ സമ്പത്തുള്ളവരാണ്. ഈ അനുഭവ സമ്പത്ത് പിന്തുടരുകയാണ് വേണ്ടത്. നല്ല ക്യാപ്റ്റന് പിന്തുണ നല്‍കുന്ന കോച്ചാണ് ടീമിന്റെ ആവശ്യമെന്നുകൂടി ശ്രീറാം പറയുമ്പോള്‍ രവിശാസ്ത്രിയിലേക്കാണ് ശ്രീറാം വിരല്‍ ചൂണ്ടുന്നത്. ക്യാപ്റ്റനും കോച്ചും തമ്മില്‍ അസ്വാരസ്യമുണ്ടായാല്‍ അത് ടീമിനെ കാര്യമായി ബാധിക്കുമെന്നും ശ്രീറാം സൂചിപ്പിക്കുന്നു.


English summary
Why Ravi Shastri is better than Anil Kumble, reveals Indian cricket team insider
Please Wait while comments are loading...