ഇന്ത്യ ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ ഒത്തുകളി; ഞെട്ടിക്കുന്ന ആരോപണവുമായി മുന്‍ ശ്രീലങ്കന്‍ താരം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 2011ലെ ഇന്ത്യ ശ്രീലങ്കാ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നെന്ന ഗുരുതരമായ ആരോപണവുമായി മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ രംഗത്തെത്തി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് മുന്‍താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ താരങ്ങള്‍ മത്സരം ഇന്ത്യയ്ക്ക് അടിയറവുവെച്ചെന്നാണ് രണതുംഗയുടെ ആരോപണം.

ഇന്ത്യയ്‌ക്കെതിരായ തോല്‍വി തന്നെ ഞെട്ടിച്ചെന്ന് അമ്പത്തിമൂന്നുകാരനായ താരം പറഞ്ഞു. കമന്റേറ്ററിക്കായി താന്‍ അന്ന് ഇന്ത്യയിലുണ്ടായിരുന്നു. ജയിക്കാവുന്ന മത്സരം പൊടുന്നനെ കൈവിട്ടപ്പോള്‍ അന്നുതന്നെ തനിക്കതില്‍ സംശയമുണ്ടായിരുന്നു. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് വെളുത്ത ക്രിക്കറ്റ് ജഴ്‌സിയില്‍ തങ്ങളുടെ അഴുക്ക് മറച്ചുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ranatunga

ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ഒരിക്കല്‍ ഇതെല്ലാം തുറന്നു പറയും. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റിന് കത്തു നല്‍കുന്നുണ്ട്. കുറ്റക്കാര്‍ പുറത്തുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. രണതുംഗയുടെ വക്താവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയത്തിനെതിരെ അന്നുതന്നെ പലരും പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 274 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് വിജയം ആഘോഷിക്കുകയായിരുന്നു. ഒരുവേള ശ്രീലങ്ക ജയപ്രതീക്ഷയുണര്‍ത്തിയശേഷം മോശം ഫീല്‍ഡിങും ബൗളിങ്ങും അവരെ തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു.


English summary
Arjuna Ranatunga says India vs Sri Lanka World Cup final was fixed, wants probe
Please Wait while comments are loading...