ഇന്ത്യയുടെ കോച്ചാകാന്‍ വീണ്ടുമെത്തുമോ?; ഗ്യാരി കേര്‍സ്റ്റിയന്‍ പറയുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ ഒരിക്കല്‍ക്കൂടി ഏകദിന ലോകകപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കോച്ചായിരുന്ന ഗ്യാരി കേര്‍സ്റ്റിയന്‍. മൂന്നുവര്‍ഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന ഗ്യാരി കേര്‍സ്റ്റ്യന്‍ ഏറ്റവും മികച്ച കോച്ചുമാരില്‍ ഒരാളായാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ത്യന്‍ ടീം ഒരിക്കല്‍ക്കൂടി കോച്ചിനെ തേടുമ്പോള്‍ പലരും കേര്‍സ്റ്റ്യന്റെ പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍, ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ താനില്ലെന്ന് ഈ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറയുന്നു. ഇന്ത്യന്‍ ടീമിനൊപ്പം ജോലി ചെയ്യുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഏറ്റവും മികച്ച കോച്ചിനെ തന്നെയാകും ബിസിസിഐ തെരഞ്ഞെടുക്കുകയെന്നും കേര്‍സ്റ്റിയന്‍ വ്യക്തമാക്കി. 2008 മുതല്‍ 2011 വരെയായിരുന്നു കേര്‍സ്റ്റിയന്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നത്.

gary-kirsten

കേര്‍സ്റ്റ്യന്റെ കാലയളവില്‍ ഇന്ത്യ 2011ല്‍ ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ലോക ഒന്നാം റാങ്കുകാരായതും കേര്‍സ്റ്റിയന്റെ ശിഷ്യത്വത്തിലാണ്. ഇന്ത്യ ലോകകപ്പ് നേടിയതിന് പിന്നാലെ കേര്‍സ്റ്റ്യന്‍ സ്ഥാനമൊഴിയുകയായിരുന്നു.

അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കുംബ്ലെ രാജിവെച്ചതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടുന്നത്. ടോം മൂഡി, റിച്ചാഡ് പൈബസ് തുടങ്ങിയ പ്രമുഖര്‍ ഇത്തവണ കോച്ചിന്റെ സ്ഥാനത്തിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരനായിരിക്കും നറുക്കുവീഴുകയെന്നാണ് സൂചന.


English summary
World Cup-winning Gary Kirsten finally speaks on next India coach
Please Wait while comments are loading...