വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ - ഓസീസ് ക്വാര്‍ട്ടര്‍ ഫൈനല്‍; ചരിത്രം നോക്കിയാല്‍ ഓസ്‌ട്രേലിയ വെറും ശിശു!

By Muralidharan

മൊഹാലി: കാര്യം ഓസ്‌ട്രേലിയ ഏകദിന ചാമ്പ്യന്മാരായിരിക്കും. സച്ചിനും ഗാവ്‌സകറും കളിക്കുന്ന കാലം മുതല്‍ ടെസ്റ്റിലും ഇന്ത്യയെ തോല്‍പിച്ച് വിടുന്നവരായിരിക്കും. പക്ഷേ ട്വന്റി 20. അത് ഇന്ത്യയുടെ കളിയാണ്. കാര്യം വലിയ കരുത്തരാണെങ്കിലും ട്വന്റി 20യില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കൊരു ഇരയേ അല്ല എന്നാണ് പഴയ കളികളുടെ കണക്കെടുത്താല്‍ തോന്നുക. ആകെ കളിച്ചത് 12 എണ്ണം. ഇന്ത്യ ജയിച്ചത് 8, ഓസ്‌ട്രേലിയ 4.

<strong>കീവിസും വിന്‍ഡീസും ഇന്‍.. ഇന്ത്യ സെമിയില്‍ കടക്കുമോ? സാധ്യത ഇങ്ങനെയാണ്!</strong>കീവിസും വിന്‍ഡീസും ഇന്‍.. ഇന്ത്യ സെമിയില്‍ കടക്കുമോ? സാധ്യത ഇങ്ങനെയാണ്!

അവസാനം ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ അഞ്ച് കളികളില്‍ അഞ്ചും ഇന്ത്യയാണ് ജയിച്ചത്. ഏറ്റവും ഒടുവിലെ പരമ്പര ജയം കൂടി ചേര്‍ത്താണിത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ഇന്ത്യ തോല്‍പിച്ചുവിട്ടത് 3 -0 നാണ്. ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ വൈറ്റ് വാഷ് ചെയ്തുവിടുന്ന ഏക ടീമും ഇന്ത്യയാണ്. ഇപ്പോള്‍ കളി നടക്കുന്നത് ഇന്ത്യയുടെ ഗ്രൗണ്ടില്‍. സ്വാഭാവികമായും കളി ഇന്ത്യ ജയിക്കണം.

ind-aus

ലോകകപ്പിലെ ചരിത്രമെടുത്താല്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും വിജയം സമാസമമാണ്. ആകെ നാല് കളി. രണ്ട് വീതം കളികള്‍ രണ്ട് ടീമുകളും ജയിച്ചു. 2007 ലെ ആദ്യ ലോകകപ്പില്‍ യുവരാജ് സിംഗിന്റെയും ശ്രീശാന്തിന്റെയും മികവിലാണ് ഇന്ത്യ ജയിച്ചത്. 2010ല്‍ ഇന്ത്യയെ 49 റണ്‍സിന് തോല്‍പിച്ച് ഓസ്‌ട്രേലിയ തിരിച്ചടിച്ചു. 2012ലും ഓസ്‌ട്രേലിയ തന്നെ ജയിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. അതും 73 റണ്‍സിന്.

<strong>എല്ലാം തുറന്ന് പറഞ്ഞാല്‍ എന്റെ പണി പോകും: ധോണി!</strong>എല്ലാം തുറന്ന് പറഞ്ഞാല്‍ എന്റെ പണി പോകും: ധോണി!

പക്ഷേ ഈ ലോകകപ്പിലെ കാര്യം ഇന്ത്യയ്ക്ക് അത്ര ആശാവഹമല്ല. ന്യൂസിലന്‍ഡിനോട് ദയനീയമായി തോറ്റ് തുടങ്ങിയ ഇന്ത്യ ബംഗ്ലാദേശിനോട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പാകിസ്താനെതിരെ മാത്രമാണ് ഭേദപ്പെട്ട ഒരു കളി കളിച്ചത്. ബാറ്റിംഗ് നിരയും ഫീല്‍ഡിംഗ് നിരയും ഇന്ത്യയെ ചതിക്കുന്നു. ബൗളര്‍മാര്‍ മാത്രമാണ് മെച്ചം. എന്നാല്‍ ഓസ്‌ട്രേലിയ ആകട്ടെ പാകിസ്താനെതിരെ ആധികാരികമായാണ് ജയിച്ചത്. സ്മിത്തും വാട്‌സനും ഖ്വാജയും എല്ലാം മികച്ച ഫോമിലാണ്. ബൗളിംഗ് മാത്രമാണ് കുറച്ചൊന്ന് ദുര്‍ബലം. ജയിച്ചാല്‍ സെമിയിലെത്താം എന്ന സ്ഥിതിയിലാണ് രണ്ട് ടീമുകളും.

Story first published: Saturday, March 26, 2016, 12:50 [IST]
Other articles published on Mar 26, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X