അമ്മയുടെ ആഗ്രഹം നടന്നു, അച്ഛന്‍ വിട്ടുനിന്നു: യുവരാജ് സിംഗിനും ഹസല്‍ കീച്ചിനും രാജകീയ വിവാഹം!

  • By: Kishor
Subscribe to Oneindia Malayalam

അങ്ങനെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ യുവരാജ് സിംഗും സ്ട്രെയ്റ്റായി. ദീപാവലിക്ക് ശേഷം കാര്യങ്ങളെല്ലാം സ്ട്രെയ്റ്റായിരിക്കും എന്ന് പറഞ്ഞ് യുവി തന്നെ പരസ്യമാക്കിയ പ്രണയബന്ധമാണ് നവംബര്‍ മുപ്പതിന് വിവാഹത്തിലെത്തിയത്. ചണ്ഡീഗഡ് റോഡിലുള്ള ഫത്തേഗഡ് സാഹിബിലെ ഗുരുദ്വാരയില്‍ വെച്ചാണ് യുവരാജ് സിംഗും ഹസല്‍ കീച്ചും വിവാഹിതരായത്.

Read Also: കാവ്യ മാധവന് മുമ്പ് വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നടിമാര്‍.. പലർക്കും കിട്ടിയത് എട്ടിന്റെ പണി തന്നെ!

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവ് എന്ന് വിളിപ്പേരുള്ള യുവരാജിന്റെ വിവാഹവും രാജകീയമായിരുന്നു. കടുംചുവപ്പ് നിറമുള്ള വിവാഹ വസ്ത്രമായിരുന്നു വധൂവരന്മാര്‍ക്ക്. രാജകീയ പ്രൗഡി വിളിച്ചോതുന്ന വസ്ത്രവിധാനമായിരുന്നു ഹസല്‍ കീച്ചിന്. യുവരാജ് ഷേര്‍വാണിയിലും. സിഖ് രീതിയിലായിരുന്നു വിവാഹം. യുവരാജിന്റെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളും ഇതാ..

നീണ്ടകാലത്തെ പ്രണയം

നീണ്ടകാലത്തെ പ്രണയം

ബ്രിട്ടീഷ് മോഡലും നടിയുമായ ഹസല്‍ കീച്ചുമായി യുവരാജ് സിംഗ് ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ബാലിയില്‍ വെച്ചായിരുന്നു യുവരാജിന്റെയും ഹസല്‍ കീച്ചിന്റെയും വിവാഹ നിശ്ചയം. പിന്നാലെ വിവാഹവും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത്.

അമ്മയുടെ ആഗ്രഹപ്രകാരം

അമ്മയുടെ ആഗ്രഹപ്രകാരം

അമ്മ ശബ്‌നം സിംഗിന്റെ ആഗ്രഹപ്രകാരം ഫത്തേഗഡ് സാഹിബിലെ ഗുരുദ്വാരയില്‍ വെച്ചായിരുന്നു യുവരാജ് സിംഗിന്റെ വിവാഹം നടന്നത്. വിവാഹത്തിന്റെ വേദി തിരഞ്ഞെടുത്തതും അമ്മ തന്നെ. പൂര്‍ണമായും സിഖ് രീതിയിലായിരുന്നു വിവാഹചടങ്ങുകള്‍. ഹിന്ദു ആചാരപ്രകാരം വിവാഹച്ചടങ്ങുകള്‍ ഇനിയും നടക്കും. സല്‍ക്കാരം പിന്നാലെ.

അച്ഛന്‍ യോഗ്‌രാജ് വിട്ടുനിന്നു

അച്ഛന്‍ യോഗ്‌രാജ് വിട്ടുനിന്നു

യുവരാജ് സിംഗിന്റെ വിവാഹത്തില്‍ നിന്നും അച്ഛന്‍ യോഗ് രാജ് സിംഗ് വിട്ടുനിന്നു. മതാചാരപ്രകാരമുള്ള വിവാഹത്തില്‍ താല്‍പര്യമില്ല എന്ന് പറഞ്ഞാണ് യോഗ് രാജ് വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത്. കോടികള്‍ ചെലവാക്കി വിവാഹം നടത്തുന്നതിനോടും തനിക്ക് താല്‍പര്യമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. യുവരാജിന്റെ അച്ഛനും അമ്മയും നേരത്തെ പിരിഞ്ഞവരാണ്.

കമന്റുകളുമായി കൂട്ടുകാര്‍

കമന്റുകളുമായി കൂട്ടുകാര്‍

രസകരമായ കമന്റുകളുമായിട്ടാണ് ക്രിക്കറ്റ് താരങ്ങള്‍ യുവരാജിന്റെയും കീച്ചിന്റെയും വിവാഹം ആഘോഷിക്കുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ക്രിക്കറ്റ് താരങ്ങളുടെ രസകരമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിന് മാത്രം സേഫ്റ്റിയില്ല

ഇതിന് മാത്രം സേഫ്റ്റിയില്ല

യുവരാജിന്റെ ഫോട്ടോ കണ്ടിട്ട് നെഞ്ചില്‍ എന്തോ ഗാര്‍ഡ് വെച്ചത് പോലെയുണ്ട് എന്നായിരുന്നു ഗൗതം ഗംഭീറിന്റെ കമന്റ്. എന്നാല്‍ വിവാഹ ജീവിതത്തില്‍ ഇത്തരം പ്രൊട്ടക്ഷനൊന്നും കിട്ടില്ല എന്നാണ് ഗൗതം കളിയാക്കുന്നത്. ഇനി നേരിട്ട് കാണുമ്പോള്‍ കുറച്ച് ടിപ്‌സ് തരാമെന്നും യുവരാജിനോട് ഗംഭീര്‍ ട്വിറ്ററില്‍ പറഞ്ഞു.

നോ മോര്‍ ബാച്ച്‌ലര്‍

നോ മോര്‍ ബാച്ച്‌ലര്‍

നോ മോര്‍ ബാച്ച്‌ലര്‍ യുവി ബ്രോ എന്നായിരുന്നു ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ സന്ദേശം. പേടിക്കേണ്ട കേട്ടോ. ഇത് ഒരു മനോഹരമായ ബന്ധമാണ്. മനോഹരമായ ഈ ദമ്പതികള്‍ക്ക് ആശംസകള്‍ - പത്താന്‍ ട്വിറ്ററില്‍ എഴുതി.

എന്തോ പറയാന്‍ ശ്രമിക്കുന്നു

എന്തോ പറയാന്‍ ശ്രമിക്കുന്നു

ഈ ചിത്രം കണ്ടാല്‍ എന്തോ പറയാനുള്ളത് പോലെ തോന്നുന്നല്ലോ എന്നാണ് ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തത്. എന്താണീ ചിത്രത്തിലെ എക്‌സ്പ്രഷന്‍. ലുക്കിംഗ് ഗ്രേറ്റ് സിംഗ് സാബ്.

English summary
As veteran India cricketer Yuvraj Singh tied the knot with model-turned-actress Hazel Keech, several current and former cricketers congratulated the newly weds for starting a new innings.
Please Wait while comments are loading...