ഒരോവറില്‍ ആറ് സിക്‌സ്.. സാഗര്‍ മിശ്ര ഞെട്ടിച്ചു.. അതും യുവരാജിന്റെ വിവാഹദിവസം!

  • Posted By:
Subscribe to Oneindia Malayalam

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് സിക്‌സടിച്ച ഒരേ ഒരു ഇന്ത്യക്കാരനേ ഉള്ളൂ. യുവരാജ് സിംഗ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിലാണ് യുവരാജ് ഒരോവറില്‍ ആറ് പന്തും സിക്‌സറിന് പറത്തിയത്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് യുവിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. അന്ന് 12 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച യുവരാജിന്റെ പേരിലാണ് ഏറ്റവും വേഗത കൂടിയ ഫിഫ്റ്റിക്കുള്ള റെക്കോര്‍ഡും.

Read Also: അമ്മയുടെ ആഗ്രഹം നടന്നു, അച്ഛന്‍ വിട്ടുനിന്നു: യുവരാജ് സിംഗിനും ഹസല്‍ കീച്ചിനും രാജകീയ വിവാഹം!

യുവരാജിന്റെ വിവാഹവാര്‍ത്തകള്‍ തലങ്ങും വിലങ്ങും ഓടിനടക്കുന്നതനിടെ ഇതാ ഒരു 23കാരന്‍ യുവിയുടെ ആറ് സിക്‌സ് എന്ന അപൂര്‍വ്വ നേട്ടത്തിന് ഒപ്പമെത്തിയിരിക്കുന്നു. വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് വേണ്ടി ടൈംസ് ഷീല്‍ഡ് ബി ഡിവിഷന്‍ കളിക്കാനിറങ്ങിയ ഇടങ്കയ്യന്‍ സാഗര്‍ മിശ്രയാണ് ഒരോവറില്‍ ആറ് പന്തും ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയത്. ബാറ്റ്‌സ്മാന്‍ മാത്രമല്ല സാഗര്‍, ഇടംകൈ സ്പിന്നറും മികച്ച ഫീല്‍ഡറുമാണ്.

sagar-mishra

ആര്‍ സി എഫിനെതിരെ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ മിശ്ര 46 പന്തില്‍ 91 റണ്‍സാണ് അടിച്ചത്. തുഷാര്‍ കുമാരെയായിരുന്നു ബൗളര്‍. 23കാരനായ മിശ്ര പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് വരുന്നത്. റെയില്‍വേ സീനിയര്‍ ടീമിന് വേണ്ടി ഒരു രഞ്ജി മത്സരം കളിച്ചിട്ടുണ്ട്. ഈ പ്രകടനത്തോടെ രഞ്ജി ടീമില്‍ സ്ഥിരമാകാമെന്ന പ്രതീക്ഷയിലാണ് മിശ്ര. വെടിക്കെട്ട് കണ്ട് ഏതെങ്കിലും ഐ പി എല്‍ ടീമും മിശ്രയെ സമീപിച്ചുകൂടായ്കയില്ല.

English summary
Yuvraj Singh's six sixes record was equaled by another Indian batsman. A young cricketer named Sagar Mishra has joined the stylish left-handed batsman's elite club.
Please Wait while comments are loading...