വിരാട് കോലിയുടെ വിക്കറ്റുമായി സഹീർ ഖാൻ മടങ്ങി? സഹീർഖാനെ ഇനിയൊരിക്കലും ഐപിഎല്ലിൽ കാണാൻ കഴിയില്ല?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഡെൽഹി ഡെയർഡെവിൾസിൻറെ ക്യാപ്റ്റനായ സഹീർഖാൻ ഐ പി എല്ലിൽ നിന്നും വിരമിച്ചോ. ഇനി സഹീറിനെ ഐ പി എല്ലിൽ കളിക്കാരനായി കാണാൻ കഴിയില്ലേ. - ഐ പി എൽ പത്താം സീസണിൽ നിന്നും ഡെൽഹി ഡെയർഡെവിൾസ് പ്ലേ ഓഫ് കാണാതെ തോറ്റ് പുറത്തായതോടെയാണ് സഹീർഖാൻ ഇനി ഐ പി എൽ കളിച്ചേക്കില്ല എന്ന അഭ്യൂഹങ്ങൾ‌ പരക്കുന്നത്.

കളികൾ എന്ത് വേണമെങ്കിലും കളിക്കാം, പക്ഷേ ഇത്തവണ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളാകില്ല!!!

നിതീഷ് റാണ പുറത്തുപോകും, റായുഡു ഇൻ.. കുറഞ്ഞത് 5 മാറ്റങ്ങൾ... ഇതാ പുനെക്കെതിരായ മുംബൈ ഇന്ത്യൻസ് XI !!

കിടിലം കൊള്ളിക്കുന്ന അന്യഗ്രഹ കാഴ്ചകളിലൂടെ തുടരുന്ന ഏലിയൻ പരമ്പര.. ശൈലന്റെ ഏലിയൻ; കോവിനന്റ് റിവ്യൂ!!

പ്രതിഭാശാലിയായ സഹീർ

പ്രതിഭാശാലിയായ സഹീർ

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ എന്നല്ല, ബൗളർ എന്ന് തന്നെ പറയാം സഹീർഖാനെ. വേഗത, സ്വിങ്, കൃത്യത - ഒരു ഫാസ്റ്റ് ബൗളർക്ക് വേണ്ട എല്ലാ ചേരുവകളും സഹീറിൽ ഉണ്ടായിരുന്നു. പുതിയ പന്തിലും പഴയ പന്തിലും സഹീർ വിസ്മയങ്ങൾ തീർത്തു. 2011 ലോകകപ്പ് വിജയത്തിലെ പ്രധാനിയായി - പക്ഷേ അനവസരത്തിലെ പരിക്കുകൾ സഹീറിന്‍റെ കളിക്ക് തടസമായി.

ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ക്രിക്കറ്റിൽ നിന്നും വിരമിച്ചു

2015ലാണ് സഹീർഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. എന്നാല്‍ പിന്നീടും സഹീർ ഐ പി എല്ലിൽ കളിക്കാൻ മനസ് കാണിച്ചു. ഇനി ഒരു സീസൺ എന്നാണ് സഹീർ കഴിഞ്ഞ സീസൺ തീരുമ്പോൾ. എന്ന് വെച്ചാൽ ഈ സീസണോടെ സഹീർ കളി നിർത്തും. ഈ സീസണിലെ ഡെല്‍ഹിയുടെ കളി കഴിഞ്ഞെങ്കിലും സഹീർ പ്രത്യേകിച്ച് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

 ഐപിഎൽ 2017

ഐപിഎൽ 2017


11 മത്സരങ്ങളിലാണ് സഹീർഖാന്‍ ഇത്തവണ ഡെൽഹിക്ക്വേണ്ടി ഇറങ്ങിയത്. 40.1 ഓവറുകൾ എറിഞ്ഞു. 313 റൺസ് വിട്ടുകൊടുത്ത് 10 വിക്കറ്റുകളും വീഴ്ത്തി. 20 റൺസിന് മൂന്ന് വിക്കറ്റാണ് മികച്ച പ്രകടനം. പവർ പ്ലേയിലും ഡെത്ത് ഓവറുകളിലും പന്തെറിഞ്ഞ സഹീർ പഴയ ഫോമിൻറെ മിന്നലാട്ടങ്ങൾ കാണിച്ചു.

 അവസാന വിക്കറ്റ് കോലി

അവസാന വിക്കറ്റ് കോലി

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയായിരുന്നു സഹീർഖാൻ ഐ പി എല്ലിൽ അവസാനമായി കളിച്ചത്. കളി ഡെൽഹി 10 റൺസിന് തോറ്റു. സഹീറിന്റെ അവസാനത്തെ വിക്കറ്റ് വിരാട് കോലിയുടെതും. 2008ൽ സൗരവ് ഗാംഗുലിയുടെ വിക്കറ്റ് വീഴ്ത്തി തുടങ്ങിയ സഹീർ മറ്റൊരു സൂപ്പർ സ്റ്റാറിന്റെ വിക്കറ്റോടെ എന്നെന്നേക്കുമായി ഐ പി എൽ നിർത്തുകയാണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

സഹീറിന്റെ ടീമുകൾ

സഹീറിന്റെ ടീമുകൾ

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് സഹീർഖാൻ ഐ പി എല്ലിൽ കളിച്ചുതുടങ്ങിയത്. പിന്നീട് മുംബൈ ഇന്ത്യൻസിന്റെ ഓപ്പണിങ് ബൗളറായി. അവസാന സീസണുകളിൽ ഡെൽഹി ഡെയർഡെവിൾസിന് വേണ്ടിയാണ് സഹീർ കളിച്ചത്. ഡെൽഹിയെ നയിക്കുകയും ചെയ്തു. വരും സീസണിൽ ഡെൽഹി സഹീറിനെ നിലനിർത്തുമോ അതോ സഹീർ കളി നിർത്തുമോ - കണ്ടറിയണം.

English summary
Zaheer Khan might not play again in IPL why?
Please Wait while comments are loading...