ഇന്ത്യന്‍ യുവതാരം യൂറോപ്പിലേക്ക്, ആരോസിന്റെ ഗോള്‍ വല ഇനിയാര് കാക്കും ?

  • Posted By:
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആരോസിന്റെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് കളം മാറ്റുന്നു. എന്നാല്‍, കോച്ച് ലൂയിസ് മാറ്റോസ് ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ധീരജ് ഐ ലീഗില്‍ കളിച്ച് വളരാനുണ്ടെന്നും യൂറോപ്പില്‍ കളിക്കാന്‍ സമയമായിട്ടില്ലെന്നുമാണ് കോച്ചിന്റെ അഭിപ്രായം.

ഉപരോധം തുണയായി; പച്ചക്കറി, മല്‍സ്യം, പാല്‍ ഉല്‍പാദനത്തില്‍ ഖത്തര്‍ വന്‍ പുരോഗതിയിലേക്ക്

പതിനേഴുകാരനായ ധീരജ് സ്‌കോട്ടിഷ് പ്രൊഫഷണല്‍ ക്ലബ്ബായ മതര്‍വെല്‍ എഫ് സിയുടെയും ഇംഗ്ലണ്ടില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളായ ബ്ലാക്‌ബേണ്‍ റോവേഴ്‌സിന്റെയും ചാള്‍ട്ടന്‍ അത്‌ലറ്റിക് എഫ് സിയുടെയും ട്രയല്‍സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

football

2017 ഡിസംബര്‍ 31 ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷ(എ ഐ എഫ് എഫ്)നുമായുള്ള ധീരജിന്റെ കരാര്‍ പൂര്‍ത്തിയായി. ഇത് പുതുക്കാന്‍ താരം മുന്‍കൈയ്യെടുക്കാത്തതില്‍ ദേശീയ യൂത്ത് ടീം പരിശീലകനായ പോര്‍ച്ചുഗീസുകാരന്‍ ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് അസ്വസ്ഥനാണ്. യൂറോപ്പിലേക്ക് പോകും മുമ്പ് ധീരജ് ഐ ലീഗില്‍ കുറച്ച് കാലം കൂടി കളിക്കേണ്ടതുണ്ട്. യൂറോപ്പിലെ കളിക്കാരുടെ നിലവാരം ധീരജിനുണ്ട്. ഇതറിയാവുന്ന ഏജന്റുമാരും ഉപദേശകരും കളിക്കാര്‍ക്ക് ഒപ്പമുണ്ടാകും.

എന്നാല്‍, ഇവര്‍ക്കൊന്നും ഈ താരങ്ങള്‍ എങ്ങനെയാണ് വളര്‍ന്നു വന്നതെന്ന് അറിയുകയില്ല. മാത്രമല്ല, യൂറോപ്പില്‍ കരാറിലെത്തിയാലും പതിനെട്ട് വയസ് തികയാതെ ഒരു ക്ലബ്ബിനായും കളിക്കാന്‍ സാധിക്കില്ല. ധീരജിന് നല്ലത് ഐ ലീഗില്‍ തുടരുന്നതാണ്- ഡി മാറ്റോസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
dheeraj singh not ready for play

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്