ഉസൈൻ ബോൾട്ടിനെക്കാൾ സ്പീഡ് ധോണിക്കെന്ന്.. ധോണി ആരാധകന് മഹേള ജയവർധനെയുടെ സൂപ്പർ ട്രോൾ! കിടുവേ!!

  • By: Kishor
Subscribe to Oneindia Malayalam

കൊളംബോ: ലണ്ടനിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പോടെ ട്രാക്കിനോട് വിടപറഞ്ഞ വേഗത്തിന്റെ രാജാവ് ഉസൈൻ ബോൾട്ടിന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേള ജയവർധനെയുടെ ആദരം. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലായിരുന്നു ഇതിഹാസ താരമായ ജയവർധനെ ബോൾട്ടിന് റെസ്പെക്ട് അറിയിച്ചത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരനായിട്ടാണ് ബോൾട്ട് കരിയർ അവസാനിപ്പിച്ചത്.

അവളുടെ തടിച്ച തുടയും നിതംബവും.. ഭാര്യയുടെ ശരീര സൗന്ദര്യത്തെപ്പറ്റി ഫോട്ടോ അടക്കം പോസ്റ്റിട്ട യുവാവിന് ഇൻസ്റ്റഗ്രാം കൊടുത്ത പണി!!

അയാം ദി ആൻസര്‍ ... ലൈവ് ചർച്ചയിൽ ഉത്തരം നോക്കിവായിക്കുന്ന പിണറായി.. ഡബിൾ ചങ്കിന്റെ ഇംഗ്ലീഷിന് സോഷ്യൽ മീഡിയയിൽ അറഞ്ചം പുറഞ്ചം ട്രോൾ!!

എന്നാൽ ഈ പോസ്റ്റിലും ഒരു കാര്യവുമില്ലാതെ ഒരാളെത്തി. ഒരു ധോണി ഫാൻ. മഹേള ജയവർധനെ ഉസൈൻ ബോൾട്ടിന് ആദരവ് അറിയിച്ച പോസ്റ്റില്‍ - ഉസൈൻ ബോൾട്ടിനെക്കാൾ സ്പീഡ് ധോണിക്കാണെന്നായിരുന്നു ഇയാളുടെ കമന്റ്. ധോണിയുടെ വിക്കറ്റിനിടെയിലെ ഓട്ടത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോൾ പലപ്പോഴും ഉസൈൻ ബോൾട്ടിനെക്കാള്‍ സ്പീഡിൻ എന്ന് തമാശയ്ക്ക് പറയാറുണ്ട്. ഇത് കേട്ട് വിശ്വസിച്ച ആരോ ആണ് കക്ഷി.

dhoni36-600-22-1487747969-09-1502250546.jpg -Properties Alignment
ധോണി ആരാധകന് ജയവര്‍ദ്ധനയുടെ കിടിലന്‍ മറുപടി | Oneindia Malayalam

എന്തായാലും തന്റെ പോസ്റ്റിൽ ട്രോൾ ചെയ്ത ആളെ വെറുതെ വിടാനുള്ള മൂഡിലായിരുന്നില്ല മഹേള. എം എസ് ധോണി എന്താ ബൈക്കിലായിരുന്നോ എന്നായിരുന്നു മഹേള ജയവർധനെയുടെ എടുത്തടിച്ച പോലുള്ള ചോദ്യം. എന്തിലും ഏതിലും തങ്ങൾ ആരാധിക്കുന്ന താരം മാത്രമാണ് വലിയവൻ എന്ന ധാരണ വെച്ചുപുലർത്തുന്നവർക്ക് നല്ല ഒരു പാഠമാണ് മഹേള ജയവര്‍ധനെയുടെ ഈ സൂപ്പർ ട്രോൾ.

English summary
Dhoni fan trolled by Mahela Jayawardene
Please Wait while comments are loading...