'ജയിച്ചില്ല'!! എന്നിട്ടും ജോകോവിച്ചും ഫെഡററും മുന്നേറി!! ഇതു ശരിയല്ലെന്ന് സൂപ്പര്‍ താരങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: സൂപ്പര്‍ താരങ്ങളായ നൊവാക് ജോക്കോവിച്ചും റോജര്‍ ഫെഡററും വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ കടന്നു. എന്നാല്‍ ആദ്യറൗണ്ടില്‍ 'ജയിക്കാതെയാണ്' ഇരുവരും അടുത്ത റൗണ്ടില്‍ ഇടംപിടിച്ചത്. ഇരുവരുടെയും എതിരാളികള്‍ പരിക്കുമൂലം പിന്‍മാറുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ നിലവിലെ റണ്ണറപ്പായ കനേഡിയന്‍ താരം മിലോസ് റവോനിക്ക്, അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, ഓസ്ട്രിയയുടെ ഡൊമിനിക് തിയെം, ചെക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് എന്നിവര്‍ ജയത്തോടെ തുടങ്ങി. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, മൂന്നാം സീഡായ ചെക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവ, ഒമ്പതാം സീഡായ പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക എന്നിവരും ആദ്യറൗണ്ട് മല്‍സരങ്ങളില്‍ ജയം നേടി.

1

പുരുഷ സിംഗിള്‍സില്‍ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനെതിരേയാണ് ജോകോവിച്ച് ജയം നേടിയത്. മല്‍സത്തില്‍ ജോകോവിച്ച് 6-3, 2-0ന് മുന്നിട്ടുനില്‍ക്കവെ ക്ലിസാന്‍ പരിക്കേറ്റു പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. ഉക്രെയ്‌നിന്റെ അലെക്‌സാണ്ടര്‍ ഡൊല്‍ഗോപൊലോവിനെതിരേ സമാനമായിരുന്നു ഫെഡററുടെയും വിജയം. ഫെഡറര്‍ 6-3, 3-0ന് മുന്നില്‍നില്‍ക്കെയാണ് പരിക്കുമൂലം ഡൊല്‍ഗാപൊലോവ് പിന്‍മാറിയത്. അധികം അധ്വാനിക്കാതെ തന്നെ രണ്ടാംറൗണ്ടില്‍ കടക്കാനായെങ്കിലും മല്‍സരശേഷം ജോകോവിച്ചും ഫെഡററും നിരാശ പ്രകടിപ്പിച്ചു. ആദ്യറൗണ്ട് കളിക്കുമ്പോള്‍ കോര്‍ട്ടില്‍ പരിശീലനം നടത്തുന്നതുപോലെയാണ് തോന്നിയതെന്നു ജോകോവിച്ച് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഫെഡറേഷന്‍ ആലോചിക്കണമെന്ന് ഫെഡറര്‍ ആവശ്യപ്പെട്ടു.

2

മറ്റു മല്‍സരങ്ങളില്‍ റവോനിക്ക് ജര്‍മനിയുടെ യാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ 7-6, 6-2, 7-6നും ഡെല്‍പോട്രോ 6-3, 3-6, 7-6, 6-4ന് ഓസ്‌ട്രേലിയയുടെ തനാസി കൊക്കിനാക്കിസിനെയും തിയെം 6-4, 6-4, 6-3ന് കാനഡയുടെ വസെക് പോസ്പിസിലിനെയും ബെര്‍ഡിച്ച് 6-3, 3-6, 7-6, 6-4ന് ജെറമി ചാര്‍ഡിയെയും കീഴടക്കി.

3

വനിതാ സിംഗിള്‍സില്‍ കെര്‍ബര്‍ 6-4, 6-4ന് അമേരിക്കയുടെ ഐറിന ഫാല്‍കോണിയെയും കരോലിന്‍ വോസ്‌നിയാക്കി 6-4, 4-6, 6-1ന് ഹംഗറിയുടെ ടിമിയ ബാബോസിനെയും പ്ലിസ്‌കോവ 6-1, 6-4ന് എലേന റോഡിനയെയും റഡ്‌വാന്‍സ്‌ക 7-6, 6-0ന് യെലേന യാങ്കോവിച്ചിനെയും സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ 6-3, 5-2നു ടുണീഷ്യയുടെ ഒന്‍സ് ജാബെറിനെയും തോല്‍പ്പിച്ചു.

English summary
Wimbledon: Djokovic, Federer in second round
Please Wait while comments are loading...