ജീവന് ഭീഷണി!! ചിലര്‍ തേജോവധം ചെയ്യുന്നു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ കേരള താരം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്നും തേജോവധം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് കേരള ഫുട്‌ബോളിലെ മുന്‍ മിന്നും താരമായ എബിന്‍ റോസ് രംഗത്ത്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഒരു രാഷ്ട്രീയക്കാരനാണ് താനെന്നു തെറ്റിദ്ധരിപ്പിച്ചാണ് ചിലര്‍ തന്നെ ആക്രമിക്കുന്നത്. തനിക്കു എന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം അവരാണെന്നും എബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം അവസാനമായി ജേതാക്കളായപ്പോള്‍ ടീമില്‍ അംഗമായിരുന്നു എബിന്‍. ദേശീയ ഗെയിംസിലടക്കം അഞ്ചു വര്‍ഷം അദ്ദേഹം കേരളത്തിനായി കളിച്ചിട്ടുണ്ട്.

പാര്‍ട്ടിക്കാരനല്ല

പാര്‍ട്ടിക്കാരനല്ല

മുന്‍ ഫുട്‌ബോള്‍ താരമായ ഷാഫി പറമ്പില്‍ എംഎല്‍എയെ പോലുള്ള നേതാവ് കായികരംഗത്തിനു നല്‍കുന്ന സംഭാവനകള്‍ കൊണ്ടും ശശി തരൂര്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രഫഷനല്‍ നേതാവായതു കൊണ്ടും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതുമായി ബന്ധപ്പെട്ടു അവരുടെ മുന്നില്‍ താന്‍ പോയിട്ടുണ്ട്. ഇതാണ് തന്റെ ഏക കോണ്‍ഗ്രസ് ബന്ധം.

തെറ്റിദ്ധരിപ്പിച്ചു

തെറ്റിദ്ധരിപ്പിച്ചു

ജോലി ചെയ്യുന്ന കമ്പനിയില്‍ താനൊരു ഐഎന്‍ടിയുസി അംഗമാണ്. അതു കൊണ്ട് അധികാരത്തില്‍ ഇരിക്കുന്നവരെ താന്‍ ഒരു രാഷ്ട്രീയക്കാരനാണെന്നു തെറ്റിദ്ധരിപ്പിച്ചു ചിലര്‍ തേജോവധം ചെയ്യുകയാണ്. അടുത്ത നാലു വര്‍ഷം തങ്ങള്‍ തന്നെ ഭരിക്കുമെന്നും നിന്നെയൊരു പാഠം പഠിപ്പിക്കുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി എബിന്‍ വ്യക്തമാക്കി.

 ജോലിയില്‍ പീഡനം

ജോലിയില്‍ പീഡനം

സ്റ്റോര്‍ അസിസ്റ്റന്‍റായി തനിക്ക് ഓഫീസില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ കോച്ചായി വന്നയാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ വൈരാഗ്യബുദ്ധിയോടെ എടുത്ത് അവര്‍ തന്നെ അപമാനിച്ചു പുറത്താക്കി. മാത്രമല്ല ജോലിക്ക് ചേര്‍ന്ന കമ്പനിയില്‍ ട്രെയിനിങിനു പോലും ഇരുത്താതെ ആസിഡ്, അഗ്നി എന്നിവയടക്കമുള്ള അപകടം പിടിച്ച മേഖലയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പരിശീലനം മുടക്കാന്‍

പരിശീലനം മുടക്കാന്‍

രാത്രിയും പകലുമായി ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടു. കോവളം എഫ്‌സി എന്ന ക്ലബ്ബിന്റെ പരിശീലനം മുടക്കാന്‍ വേണ്ടി മാത്രമാണ് ഇതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതു പരിശീലനത്തെ ബാധിക്കില്ലെന്ന് മനസ്സിലായതോടെ അവര്‍ അടുത്ത തന്ത്രം പ്രയോഗിച്ചതായി എബിന്‍ വെളിപ്പെടുത്തി.

അവര്‍ ഉത്തരവാദികള്‍

അവര്‍ ഉത്തരവാദികള്‍

തനിക്ക് കമ്പനിക്ക് അകത്തോ പുറത്തുവച്ചു യാത്രയിലോ എന്തെങ്കിലും അപകടം സംഭവത്തിച്ചാല്‍ അവരായിരിക്കും ഉത്തരവാദികളെന്ന് പറഞ്ഞ് എബിന്‍ ചിലരെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കമ്പനി പരിസരവാസിയായ കോച്ച്, അദ്ദേഹത്തിന്റെ സഹോദരനായ ഇടതുപക്ഷ യൂണിയന്‍ നേതാവ്, തന്നേക്കാള്‍ പ്രായമുള്ള ടീമിലെ അംഗവും പുറത്തുള്ള രണ്ടു ഫുട്‌ബോള്‍ ക്ലബ്ബുകളെ പരിശീലിപ്പിക്കുകയും ചെയ്യുന്നയാള്‍ എന്നിവര്‍ക്കായിരിക്കും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം.

 ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

കോവളം എഫ്‌സി ക്ലബ്ബിനെപ്പോലെ പ്രൊഫഷനല്‍ ആക്കാമെന്ന് പറഞ്ഞുവന്നു കോവളം ഫുട്‌ബോള്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് വീട്ടില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം പിരിച്ചു. കുട്ടികളെ സഹായിക്കാനാണെന്നും പറഞ്ഞുവന്നവര്‍ കുട്ടികള്‍ക്കായി പിരിച്ച കാശ് പങ്കിട്ടെടുത്തപ്പോള്‍ താന്‍ ചോദ്യം ചെയ്തു. അതിനു ശേഷം കോവളം ഫുട്‌ബോള്‍ അക്കാദമിയുടെ പേര് അവര്‍ തിരുവനന്തപുരം എഫ്‌സി എന്നാക്കി മാറ്റി.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

തിരുവനന്തപുരം എഫ്‌സി ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു താനുള്‍പ്പെടെ ചിലര്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ മുന്‍ ടൈറ്റാനിയം, എസ്ബിടി കോച്ചായി പേരെടുത്ത മഹാനായ ആള്‍ തന്നെ വിളിച്ചു ഭീഷണിപ്പെടുത്തി. നിനക്ക് തന്നെ അറിയില്ല. കാണിച്ചു തരാമെടായെന്നും അയാള്‍ ഭീഷണിപ്പെടുത്തി.

ഇനിയും ദ്രോഹിക്കരുത്

ഇനിയും ദ്രോഹിക്കരുത്

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടയാള്‍ കോവളം എഫ്‌സിക്കെതിരേ പലപ്പോഴും നിലപാടെടുത്തു. ഒരു കായിക ബന്ധവുമില്ലാതെ രാഷ്ട്രീയം മാത്രം കൈമുതലാക്കി ഇരിക്കുന്ന താങ്കള്‍ക്ക് എന്ത് അര്‍ഹതയാണുള്ളതെന്ന് ഞാന്‍ ചോദിച്ചു. കമ്പനിയില്‍ യൂണിയന്‍ നേതാവായ തനിക്കു കാണിച്ചു തരാമെടായെന്നായിരുന്നു അയാളുടെ ഭീഷണി. തന്നെ ഇനിയും ദ്രോഹിക്കരുത് ഇതു അപേക്ഷയല്ലെന്നും പറഞ്ഞാണ് എബിന്റ് ദൈര്‍ഘ്യമേറിയ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
former kerala footballer ebin rose facebook post
Please Wait while comments are loading...