ഇത്തവണ കളിച്ച് ജയിച്ച് ജോകോവിച്ചും ഫെഡററും!! അട്ടിമറി തുടരുന്നു...മൂന്നാം സീഡ് ഔട്ട്!!

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരങ്ങളായ നൊവാക് ജോകോവിച്ചിനും റോജര്‍ ഫെഡറര്‍ക്കും ജയം. രണ്ടാംറൗണ്ട് മല്‍സരങ്ങളിലാണ് ഇരുതാരങ്ങളും ജയം സ്വന്തമാക്കിയത്. വനിതാ സിംഗിള്‍സില്‍ വീണ്ടുമൊരു അട്ടിമറി നടന്നു. മൂന്നാം സീഡായ ചെക് റിപബ്ലിക് താരം കരോലിന പ്ലിസ്‌കോവ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

1

അനായാസവിജയമാണ് രണ്ടാം സീഡായ ജോകോവിച്ചും മൂന്നാം സീഡായ ഫെഡററും സ്വന്തമാക്കിയത്. ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു ചെക് റിപബ്ലിക് താരം ആദം പവ്‌ലാസെക്കിനെ തുരത്തുകയായിരുന്നു.സ്‌കോര്‍: 6-2, 6-2, 6-1. എട്ടാം വിംബിള്‍ഡണ്‍ കിരീടം മോഹിച്ചെത്തിയ ഫെഡററുടെയും വിജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. സെര്‍ബിയയുടെ ദുസാന്‍ ലജോവിച്ചിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6, 6-3, 6-2. ആദ്യറൗണ്ടില്‍ തങ്ങളുടെ എതിരാളികള്‍ കളിക്കിടെ പരിക്കേറ്റു പിന്‍മാറിയതിനെ തുടര്‍ന്നാണ് ജോകോവിച്ചും ഫെഡററും രണ്ടാംറൗണ്ടിലെത്തിയത്. എന്നാല്‍ രണ്ടാം റൗണ്ടില്‍ ജയത്തോടെ തന്നെ ഇരുതാരങ്ങളും കിരീടത്തിനായുള്ള കുതിപ്പ് തുടര്‍ന്നു.

മറ്റു സിംഗിള്‍സ് മല്‍രങ്ങളില്‍ ഗെയ്ല്‍ മോണ്‍ഫില്‍സ് 7-6, 6-4, 6-4ന് കൈല്‍ എഡ്മുണ്ടിനെയും ഡൊമിനിക് തിയെം 5-7, 6-4, 6-2, 6-4ന് ഗില്ലസ് സിമണിനെയും മിലോസ് റവോനിക് 3-6, 7-6, 6-4, 7-5ന് മിഖായേല്‍ യൂഴ്‌നിയെയും തോല്‍പ്പിച്ചു. മുന്‍ യുഎസ് ഓപ്പണ്‍ ജേതാവായ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസ് 6-4, 6-4, 7-6ന് വീഴ്ത്തി.

2

വനിതകളില്‍ ലോക റാങ്കിലില്‍ 87ാം സ്ഥാനത്തുള്ള സ്ലൊവാക്യയുടെ മഗ്ദലേന റൈബറിക്കോവയാണ് മൂന്നാം സീഡായ പ്ലിസ്‌ക്കോവയെ ഞെട്ടിച്ചത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു സ്ലൊവാക്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 5-7, 2-6. ഈ ജയത്തെക്കുറിച്ച് വിവരിക്കാന്‍ തനിക്കു വാക്കുകള്‍ കിട്ടുന്നില്ലെന്നു റൈബറിക്കോവ പ്രതികരിച്ചു. പരിക്കു മൂലം ഏഴു മാസം വിശ്രമത്തിലായിരുന്ന താരം ഫെബ്രുവരിയിലാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.

3

മറ്റു സിംഗിള്‍സ് മല്‍സരങ്ങളില്‍ ടോപ് സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ 7-5, 7-5ന് കേസ്റ്റണ്‍ ഫ്‌ളിപികെന്‍സിനെയും അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക 5-7, 7-6, 6-3ന് ക്രിസ്റ്റിന മക്‌ഹെയ്‌ലിനെയും കരോലിന്‍ വോസ്‌നിയാക്കി 6-3, 6-4ന് സ്വെതാന പിരോന്‍കോവയെയും സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ 6-0, 7-5ന് എകതറീന മകറോവയെയും പരാജയപ്പെടുത്തി.

English summary
Wimbledon: Federer, Djokovic in 3rd round
Please Wait while comments are loading...