ഫെറര്‍ക്ക് മടങ്ങാം...ജോകോവിച്ച്, ഫെഡറര്‍, കെര്‍ബര്‍ പ്രീക്വാര്‍ട്ടറില്‍; സാനിയ സഖ്യം മുന്നേറി

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസില്‍ മുന്‍നിര താരങ്ങള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത്. പുരുഷ സിംഗിളില്‍സില്‍ രണ്ടാം സീഡ് നൊവാക് ജോകോവിച്ച്, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് ആഞ്ചലിക് കെര്‍ബര്‍, ഒമ്പതാം സീഡ് അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. എന്നാല്‍ സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

1

മൂന്നാം റൗണ്ട് മല്‍സരങ്ങളില്‍ അനായാസവിജയമാണ് ജോകോവിച്ചും ഫെഡററും സ്വന്തമാക്കിയത്. ഇരുവരുടെയും ജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസിനെയാണ് ജോകോവിച്ച് തുരത്തിയത്. 6-4, 6-1, 7-6 എന്ന സ്‌കോറിനായിരുന്നു സെര്‍ബിയന്‍ സൂപ്പര്‍ താരത്തിന്റെ വിജയം. ഫെഡറര്‍ 23ാം സീഡായ ജര്‍മനിയുടെ മിസ്‌ക സ്വരേവിനെ കെട്ടുകെട്ടിക്കുകയായിരുന്നു. സ്‌കോര്‍: 7-6, 6-4, 6-4. ഇന്നു നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഫെഡറര്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവുമായും ജോകോവിച്ച് അഡ്രിയാന്‍ മനാറിനോയുമായും ഏറ്റുമുട്ടും.

2

മറ്റു സിംഗിള്‍സ് മല്‍സരങ്ങളില്‍ ആറാം സീഡായ മിലോസ് റവോനിക്ക് 7-6, 6-4, 7-5ന് റാമോസ് വിനോലസിനെയും എട്ടാം സീഡായ ഡൊമിനിക് തിയെം 7-5, 6-4, 6-2ന് ഡൊണാള്‍ഡ്‌സണെയും 24ാം സീഡായ സാം ക്യുറെ 6-2, 3-6, 7-6, 1-6, 7-5ന് 12ാം സീഡായ ജോ വില്‍ഫ്രഡ് സോങയെയും 13ാം സീഡായ ഗ്രിഗര്‍ ദിമിത്രോവ് 6-1, 6-1ന് സെലയെയും പരാജയപ്പെടുത്തി. 11ാം സീഡായ തോമസ് ബെര്‍ഡിച്ചാണ് ഫെററെ 6-3, 6-4, 6-3ന് വീഴ്ത്തിയത്.

3

വനിതാ സിംഗിള്‍സില്‍ ടോപ് സീഡായ കെര്‍ബര്‍ അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സിനെയാണ് അടിയറവ് പറയിച്ചത്. ആദ്യസെറ്റ് കൈവിട്ട ശേഷമായിരുന്നു കെര്‍ബറുടെ ഗംഭീര തിരിച്ചുവരവ്. ഒന്നാം സെറ്റ് 6-4ന് സ്വന്തമാക്കി റോജേഴ്‌സ് ടൂര്‍ണമെന്റിലെ മറ്റൊരു അട്ടിമറിയുടെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റ് ടൈബ്രൈക്കറില്‍ 7-6ന് സ്വന്തമാക്കി കെര്‍ബര്‍ തിരിച്ചുവന്നു. നിര്‍ണായകമായ അവസാന സെറ്റില്‍ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിയ കെര്‍ബര്‍ 6-4ന് സെറ്റും മല്‍സരവും കൈക്കലാക്കുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ 14ാം സീഡായ ഗബ്രീന്‍ മുഗുറുസ 6-2, 6-2ന് സിര്‍സ്റ്റിയയെയും റഡ്‌വാന്‍സ്‌ക 3-6, 6-4, 6-1ന് ബാസിന്‍സ്‌കിയെയും തോല്‍പ്പിച്ചു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗുമുള്‍പ്പെടുന്ന ടീം മൂന്നാംറൗണ്ടില്‍ കടന്നു. വതാനുക്കി-നിനോമിയ സഖ്യത്തെയാണ് ഇന്തോ-ക്രൊയേഷ്യന്‍ ജോടി 7-6, 6-2ന് തോല്‍പ്പിച്ചത്.

English summary
Wimbledon: Djokovic, Federer in pre quarter
Please Wait while comments are loading...