പാളം തെറ്റാതെ ഫെഡ് എക്പ്രസ്!! കപ്പിനരികെ...എതിരാളി സിലിച്ച്

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മറ്റൊരു ഗ്രാന്റ്സ്ലാം കിരീടനേട്ടത്തിന് തൊട്ടരികെ. വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് ഫെഡറര്‍ ടിക്കറ്റെടുത്തു. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ക്രൊയ്യേയുടെ മരിന്‍ സിലിച്ചാണ് സ്വിസ് സൂപ്പര്‍ താരത്തിന്റെ എതിരാളി. വനിതാ സിംഗിള്‍സ് കലാശക്കളിയില്‍ വീനസ് വില്ല്യംസും ഗബ്രീന്‍ മുഗുറുസയുമാണ് ഏറ്റുമുട്ടുന്നത്.

സുനിലിനെ തന്നെ കൃത്യമേല്‍പ്പിക്കാന്‍ കാരണമുണ്ട്...ദിലീപിനെ 'ആകര്‍ഷിച്ചത്' ഇതാണ് !!

നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍!! ദിലീപിന്റെ ശകാരം!! പറഞ്ഞത്....

1

സെമി ഫൈനലില്‍ 11ാം സീഡായ ചെക് റിപബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് ഫെഡറര്‍ ഫൈനലിലേക്ക് മുന്നേറിയത്. ഫെഡററെ വിറപ്പിക്കുന്ന പ്രകടനം നടത്തിയാണ് ബെര്‍ഡിച്ച് കീഴടങ്ങിയത്. സ്‌കോര്‍: 7-6, 7-6, 6-4. സ്വിസ് ഇതിഹാസത്തിന്റെ 11ാം വിംബിള്‍ഡണ്‍ ഫൈനലാണിത്. 11 ഫൈനലുകളില്‍ എട്ടിലും ഫെഡറര്‍ ജേതാവായിരുന്നു. ഇതു റെക്കോര്‍ഡ് കൂടിയാണ്.
2012ലാണ് താരം അവസാനമായി ഇവിടെ കിരീടമണിഞ്ഞത്. ഈ വര്‍ഷത്തെ ഓസ്ട്രലിയന്‍ ഓപ്പണില്‍ ഫെഡററായിരുന്നു ചാംപ്യന്‍. താരത്തിന്റെ 18ാം ഗ്രാന്റ്സ്ലാം കിരീടവിജയമായിരുന്നു ഇത്. വീണ്ടുമൊരു ഫൈനലില്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നു ഫെഡറര്‍ മല്‍സരശേഷം പ്രതികരിച്ചു.

2

മറ്റൊരു സെമിയില്‍ ഏഴാം സീഡായ സിലിച്ച് 24ാം സീഡായ അമേരിക്കയുടെ സാം ക്യൂറെയെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു മറികടക്കുകയായിരുന്നു. 6-7, 6-4, 7-6, 7-5 എന്ന സ്‌കോറിനായിരുന്നു സിലിച്ചിന്റെ ത്രസിപ്പിക്കുന്ന വിജയം. 2014ലെ യുഎസ് ഓപ്പണില്‍ ചാംപ്യനായ ശേഷം 28കാരനായ സിലിച്ചിന്റെ ആദ്യ ഗ്രാന്റ്സ്ലാം ഫൈനലാണിത്. 2001ല്‍ ഗൊരാന്‍ ഇവാനിസെവിച്ചിനു ശേഷം വിംബിള്‍ഡണ്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ക്രൊയേഷ്യന്‍ താരം കൂടിയാണ് അദ്ദേഹം. അവിശ്വസനീമെന്നാണ് വിംബിള്‍ഡണ്‍ ഫൈനല്‍ പ്രവേശനത്തെക്കുറിച്ച് സിലിച്ച് പ്രതികരിച്ചത്.

English summary
Wimbledon: Federer, Cilic in final
Please Wait while comments are loading...