പനി ദുരിതം; പാലക്കാട്ട് പനി ബാധിച്ച് ഒരാള്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി ബഷീറാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.

മാലിന്യ നിര്‍മ്മാജനത്തിലെ അപാകതയാണ് പനി വ്യാപിക്കാന്‍ ഈടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊതുക് നശീകരണവും പനി വ്യാപിക്കുന്നതില്‍ കുറവുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

dengue-mosquito

സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരില്ലാത്തതും രോഗികളുടെ ദുരിതം ഇരട്ടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 18, 873 പേര്‍ പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും പനി പടരുന്നുണ്ട്.

English summary
Fever death in Palakkad
Please Wait while comments are loading...