വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : യൂറോപ്പിലെ ടീമുകളെ അറിയാം, സ്‌പെയ്ന്‍ ചാമ്പ്യന്‍മാര്‍, തുര്‍ക്കി അട്ടിമറിക്കാര്‍ !

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : യൂറോപ്പിലെ ടീമുകളെ അറിയാം, സ്‌പെയ്ന്‍ ചാമ്പ്യന്‍മാര്‍, തുര്‍ക്കി അട്ടിമറിക്കാര്‍ !

By കാശ്വിന്‍

അണ്ടര്‍ 17 ലോകകപ്പില്‍ ജര്‍മനിക്ക് വലിയ മേല്‍വിലാസമില്ല. ഇതുവരെ മധുരപ്പതിനേഴിന്റെ കിരീടമധുരം നുകരാന്‍ സാധിച്ചിട്ടില്ല. 1985 ലെ പ്രഥമ എഡിഷനില്‍ റണ്ണേഴ്‌സപ്പായതാണ് വലിയ നേട്ടം. അവസാനം കളിച്ച നാല് ചാമ്പ്യന്‍ഷിപ്പുകളിലും തിരിച്ചടി നേരിട്ടു. 2007 സെമിഫൈനലില്‍ ജര്‍മനിയോട് 3-1ന് തോറ്റമ്പി. നൈജീരിയ ആയിരുന്നു വഴി തടഞ്ഞത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് എക്‌സ്ട്രാ ടൈമില്‍ 4-3ന് പരാജയപ്പെട്ടു. 2011 ല്‍ മെക്‌സിക്കോയോട് സെമിയില്‍ 3-2നും തോറ്റു. 2013 ല്‍ പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടും തോറ്റമ്പി.

യോഗ്യതാ റൗണ്ടില്‍ ജര്‍മനി തകര്‍പ്പന്‍ ഫോമിലായിരുന്നു. ഏഴ് ജയങ്ങളാണ് നേടിയത്. യൂറോപ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലിലെത്തുകയും ചെയ്തു. ടൂര്‍ണമെന്റില്‍ 36 ഗോളുകള്‍ അടിച്ചു കൂട്ടിയ ജര്‍മനി ആറ് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. സെമിയില്‍ സ്‌പെയിനിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് പരാജയപ്പെടുകയായിരുന്നു.

യൂറോപ്യന്‍ ക്വാളിഫൈയിംഗ് ടൂര്‍ണമെന്റില്‍ ജര്‍മനി നേടിയത് പതിനേഴ് ഗോളുകളാണ്. മറ്റൊരു യൂറോപ്യന്‍ ടീമും ഇത്ര അനായാസം ഗോളടിച്ച് കൂട്ടിയിട്ടില്ല.

പരിശീലക കരിയറില്‍ ഇത്രയും മികച്ച അറ്റാക്കിംഗ് നിരയെ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജര്‍മനിയുടെ കോച്ച് ക്രിസ്റ്റിയന്‍ വുക് അഭിപ്രായപ്പെട്ടത് യൂറോ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു. ജര്‍മന്‍ യൂത്ത് ടീം കോച്ചായി 2012 മുതല്‍ ക്രിസ്റ്റിയന്‍ വുക് ചുമതലയിലുണ്ട്.

ഫ്രാന്‍സ് അത്ര പോരാ..

ഫ്രാന്‍സ് അത്ര പോരാ..

16 എഡിഷനിലെത്തിയ ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ അഞ്ച് തവണമാത്രമാണ് ഫ്രാന്‍സ് യോഗ്യത നേടിത്. 2001ല്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സായിരുന്നു ചാമ്പ്യന്മാര്‍. 2001ല്‍ ചാമ്പ്യന്മാരായതിന് ശേഷം ക്വാര്‍ട്ടറിന് അപ്പുറം കടക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കോസ്റ്ററിക്കയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ ് പുറത്തായി.

ക്രൊയേഷ്യയില്‍ നടന്ന അണ്ടര്‍ 17 യുവേഫ ചാമ്പ്യന്‍ഷിപ്പിലെ വണ്ടര്‍ ബോയ് എന്ന വിശേഷണം ലഭിച്ച അമിനി ഗുയിരി എന്ന സെന്റര്‍ ഫോര്‍വേര്‍ഡ് ആണ് ശ്രദ്ധേയ താരം. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഹാട്രിക് അടക്കം ഒമ്പത് ഗോളുകളാണ് താരം നേടിയത്.യൂറോ ചാമ്പ്യന്‍ഷിപ്പില്‍ അവസാന എട്ടില്‍ അഞ്ചാമതെത്തിയാണ് ഫ്രാന്‍സ് ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. പ്ലേ ഓഫ് കളിച്ചാണ് യോഗ്യത നേടിയത്.ഫ്രഞ്ചുകാരനായ ലയണല്‍ റൂക്‌സലാണ് ടീമിനെ പരിശീലിലിപ്പിക്കുന്നത്.2015 മുതല്‍ സ്ഥാനത്ത് തുടരുന്നു. ആക്രമണ ഫുട്‌ബോളിന് ഊന്നല്‍ നല്‍കുന്ന പരിശീലകനാണ് റൂക്‌സല്‍.

യൂറോപ്പ് കീഴടക്കി സ്‌പെയിന്‍

യൂറോപ്പ് കീഴടക്കി സ്‌പെയിന്‍

യുവേഫ യൂറോപ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് മൂന്ന് തവണ നേടിയ സ്‌പെയിന്‍ ഇതുവരെ അണ്ടര്‍ 17 ലോകകപ്പില്‍ മുത്തമിട്ടിട്ടില്ല. 1991 ല്‍ റണ്ണേഴ്‌സപ്പായ സ്‌പെയിന്‍ 2003, 2007 ലോകകപ്പിന് യോഗ്യത നേടിയില്ല. 2009 ല്‍ മൂന്നാം സ്ഥാനം. ഇത്രയുമാണ് സ്‌പെയ്‌നിന്റെ അണ്ടര്‍ 17 ലോകകപ്പ് റെക്കോര്‍ഡ്.

ക്രൊയേഷ്യയില്‍ വെച്ച് യൂറോപ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടാണ് സ്‌പെയിന്‍ ലോകകപ്പ് യോഗ്യത സമ്പാദിച്ചത്. ഇംഗ്ലണ്ടിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. അത്യന്തം നാടകീയമായ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് സ്‌പെയിന്‍ സമനില ഗോളടിച്ച് ഷൂട്ടൗട്ടിലേക്ക് മത്സരം നീട്ടുന്നത്. 4-1ന് ജയിക്കുകയും ചെയ്തു. സെമിഫൈനലില്‍ ജര്‍മനിയെയും ഷൂട്ടൗട്ടില്‍ കീഴടക്കി സ്‌പെയിന്‍ കരുത്ത് തെളിയിച്ചിരുന്നു. ഗ്രൂപ്പ് റൗണ്ടില്‍ തുര്‍ക്കിയെയും ഇറ്റലിയെയും തോല്‍പ്പിച്ച സ്‌പെയിന്‍ ക്രൊയേഷ്യയോട് സമനിലയായി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
മുന്‍ സ്‌പെയിന്‍ താരം, അത്‌ലറ്റിക്കോ മാഡ്രിഡ് ഡിഫന്‍ഡര്‍, സ്പാനിഷ് ലീഗ്, കപ്പ് ഡബിള്‍ 1996 ല്‍ അത്‌ലറ്റിക്കോക്കൊപ്പം സ്വന്തമാക്കിയ താരം - സാന്റി ഡെനിയ. 2009 ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അസിസ്റ്റ് കോച്ചായി ഡെനിയ. 2010 ല്‍ സ്പാനിഷ് അണ്ടര്‍ 16 ടീമിനെ മികച്ച നിരയാക്കി മാറ്റി. തുടര്‍ച്ചയെന്നോണം അണ്ടര്‍ 17 ടീമിന്റെയും ചുമതല ഏറ്റെടുത്തു. ക്രൊയേഷ്യയില്‍ സ്‌പെയിന്‍ യൂറോ ചാമ്പ്യന്‍മാരായതോടെ ഡെനിയ സൂപ്പര്‍ പരിശീലകരുടെ നിരയിലേക്ക് ഉയര്‍ന്നു.

ഇംഗ്ലണ്ടിനെ ഒന്ന് സൂക്ഷിച്ചോളൂ

ഇംഗ്ലണ്ടിനെ ഒന്ന് സൂക്ഷിച്ചോളൂ

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യമായി ഇംഗ്ലണ്ട് പന്ത് തട്ടിയത് ഒരു ദശകം മുമ്പാണ്. കൊറിയയില്‍ 2007 ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍. ഡാനി വെല്‍ബെക്കായിരുന്നു അന്ന് ഇംഗ്ലീഷ് നിരയിലെ സൂപ്പര്‍ താരോദയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റ് പുറത്താകാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. 2011 മെക്‌സിക്കോ ചാമ്പ്യന്‍ഷിപ്പിലും ജര്‍മനിയോട് തോറ്റു ഇംഗ്ലീഷ് പട. റഹീം സ്‌റ്റെര്‍ലിംഗായിരുന്നു അന്ന് ഇംഗ്ലണ്ടിന്റെ ഭാവി താരം. 2015 ല്‍ ചിലിയില്‍ നോക്കൗട്ട് റൗണ്ട് കാണാതെ മടക്കം.

യുവേഫ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിലെ റണ്ണേഴ്‌സപ്പായാണ് ഇംഗ്ലണ്ട് ലോകകപ്പിന് യോഗ്യത നേടിയത്.

ലിവര്‍പൂളിന്റെ വ്യത്യസ്ത വയസ് വിഭാഗത്തിലുള്ള ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള സ്റ്റീവ് കൂപ്പറാണ് ഇംഗ്ലണ്ട് യുവനിരയുടെ മുഖ്യ പരിശീലകന്‍. 2014 ല്‍ അണ്ടര്‍ 16 പരിശീലകനായെത്തിയ കൂപ്പറിന് കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 കോച്ചായി സ്ഥാനക്കയറ്റം.

 അട്ടിമറിക്കാന്‍ തുര്‍ക്കി

അട്ടിമറിക്കാന്‍ തുര്‍ക്കി

വലിയ ചരിത്രം അവകാശപ്പെടാനില്ലെങ്കിലും തുര്‍ക്കി കളിച്ചപ്പോഴെല്ലാം അട്ടിമറി പ്രകടനം പുറത്തെടുത്തു. രണ്ട് തവണയാണ് അണ്ടര്‍ 17 ലോകകപ്പ് കളിച്ചത്. 2005 ല്‍ പെറുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തി.
ബ്രസീലിനോട് 4-3ന് നേരിയ തോല്‍വിയുമായി തുര്‍ക്കി സെമിയില്‍ പുറത്തായി. മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫില്‍ 2-1ന് ഹോളണ്ടിനോടും തോറ്റു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നൈജീരിയയിലും തുര്‍ക്കി കളിക്കാനെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കഥ തീര്‍ന്നു. കൊളംബിയയോട് ഷൂട്ടൗട്ട് തോല്‍വി നേരിട്ടാണ് പുറത്തായത്.ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം തുര്‍ക്കി ലോകകപ്പിനെത്തുകയാണ്. യുവേഫ യൂറോ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിന്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ഹംഗറിയെ തോല്‍പ്പിച്ച് സെമിയില്‍. ഇംഗ്ലണ്ടിന് മുന്നില്‍ സെമിയില്‍ തോറ്റു.
മെഹ്മെദ് ഹസിയോഗ്ലുവാണ് തുര്‍ക്കിയുടെ പരിശീലകന്‍. 2014 മുതല്‍ സ്ഥാനത്ത് തുടരുന്നു.

Story first published: Sunday, September 24, 2017, 9:57 [IST]
Other articles published on Sep 24, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X