മിലാന്‍ ഡെര്‍ബി സമനിലയില്‍, യുവെന്റസ് കിരീടത്തോടടുത്തു, റോമ സമനിലക്കുരുക്കില്‍

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മിലാന്‍ : ഇഞ്ചുറി ടൈമിലെ ഏഴാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ സപാറ്റയുടെ ഗോള്‍. മിലാന്‍ ഡെര്‍ബിയില്‍ ഇന്റര്‍മിലാനെതിരെ എസി മിലാന് വിജയതുല്യമായ സമനില (2-2). ഗോള്‍ ലൈന്‍ ടെക്‌നോളജിയുടെ സഹായത്തോടെയാണ് സപാറ്റയുടെ ശ്രമം ഗോളാണെന്ന് വ്യക്തമായത്. മുപ്പത്താറാം മിനുട്ടില്‍ കാന്‍ഡ്രീവയും നാല്‍പ്പത്തിനാലാം മിനുട്ടില്‍ ഇയാര്‍ഡിയും ഇന്റര്‍മിലാന് വേണ്ടി സ്‌കോര്‍ ചെയ്തു. എണ്‍പത്തിമൂന്നാം മിനുട്ടില്‍ റൊമാഗ്നോലിയും നാടകീയമായി സപാറ്റയും മിലാന് വേണ്ടി ഗോളുകള്‍ നേടി.

ചൈനീസ് ഡെര്‍ബി..

ചൈനീസ് ഡെര്‍ബി..

ചൈനീസ് കമ്പനി എ സി മിലാനെ ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ മിലാന്‍ ഡെര്‍ബിയാണിത്. നേരത്തെ ഇന്റര്‍മിലാന്റെയും ഭൂരിഭാഗം ഓഹരികളും ചൈനയില്‍ നിന്നുള്ള കോടീശ്വരന്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ, ഇറ്റലിയിലെ രണ്ട് പ്രധാന ക്ലബ്ബുകളും ചൈനക്കാരുടെതായി.

റോമക്ക് സമനില, യുവെ മുന്നോട്ട്

റോമക്ക് സമനില, യുവെ മുന്നോട്ട്

എ എസ് റോമ ഹോം മാച്ചില്‍ 1-1ന് അറ്റ്‌ലാന്റയോട് സമനിലയായപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള യുവെന്റസ് എവേ മാച്ചില്‍ 2-0ന് പെസ്‌കാരയെ വീഴ്ത്തി. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഹിഗ്വെയിന്‍ രണ്ട് ഗോളുകള്‍ നേടി യുവെ വിജയത്തില്‍ നിര്‍ണായകമായി.

ഗോള്‍ നില

ഗോള്‍ നില

ഇന്റര്‍മിലാന്‍ 2-2 എ സി മിലാന്‍

പെസ്‌കാര 0-2 യുവെന്റസ്

കാഗ്ലിയാരി 4-0 ചീവോ

ഫിയോറന്റീന 1-2 എംപോലി

ജെനോവ 2-2 ലാസിയോ

പാലെര്‍മോ 0-0 ബൊളോഗ്ന

റോമ 1-1 അറ്റ്‌ലാന്റ

ടൊറിനോ 1-1 ക്രോട്ടന്‍

സസോലോ 2-1 സാംഡോറിയ

നാപോളി 3-0 ഉദിനിസെ

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്ഃ

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്ഃ

യുവെന്റസ് , 32, 80

റോമ 32, 72

നാപോളി 32, 70

ലാസിയോ 32, 61

അറ്റ്‌ലാന്റ 32, 60

എ സി മിലാന്‍ 32, 58

ഇന്റര്‍മിലാന്‍ 32, 56

English summary
ac milan rescue a derby draw against Inter Milan
Please Wait while comments are loading...