ആഫ്രിക്കയില്‍ ഇനി ഫുട്‌ബോള്‍ കാലം, കപ്പടിക്കാന്‍ ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രവും!!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ആഫ്രിക്ക ഉണരുകയാണ്. അവരുടെ ഏറ്റവും വലിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക്. ഇന്ന് ഗാബോണില്‍ ആരംഭിക്കുന്ന ആഫ്രിക്ക നാഷന്‍സ് കപ്പിലേക്ക് ഫുട്‌ബോള്‍ ലോകം ചുരുങ്ങും. യൂറോപ്പിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റാണിത്. ബൊറൂസിയ ഡോട്മുണ്ടിന്റെ സൂപ്പര്‍ താരം പിയറി എമെറിക് ഓബമെയാംഗാണ് ഗാബോണിന്റെ നെടുംതൂണ്‍. അള്‍ജീരിയന്‍ ടീമില്‍ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ റിയാദ് മെഹ്‌റസുണ്ട്. ഇംഗ്ലണ്ടില്‍ ലെസ്റ്റര്‍ സിറ്റി ക്ലബ്ബിന്റെ ചാട്ടൂളി.

നാല് ഗ്രൂപ്പുകളിലായി പതിനാറ് ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ മാറ്റുരക്കും. ഗാബോണും ഗിനിയ ബിസോയും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും.

ഗ്രൂപ്പ് എ

ഗ്രൂപ്പ് എ

ബുര്‍കിന ഫാസോ

കാമറൂണ്‍

ഗാബോണ്‍

ഗിനിയ-ബിസോ


ആതിഥേയരുടെ ഗ്രൂപ്പ്. ടൂര്‍ണമെന്റ് കളിക്കുന്ന ടീമുകളില്‍ ഫിഫ റാങ്കിംഗില്‍ ഏറ്റവും പിറകിലുള്ളത് ഗാബോണാണ് (111). 1996, 2012 വര്‍ഷങ്ങളില്‍ ഗാബോണ്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു.

ബുര്‍കിന ഫാസോ 2013 ല്‍ റണ്ണേഴ്‌സപ്പായിരുന്നു. കാമറൂണ്‍ നാല് തവണ ചാമ്പ്യന്‍മാര്‍ (1984,1988,2000,2002).

ഗിനിയ-ബിസോ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ മാനവരാശി ഇന്‍ഡെക്‌സില്‍ ഏറ്റവും താഴെക്കിടയിലുള്ള രാജ്യം.

ഗ്രൂപ്പ് ബി

ഗ്രൂപ്പ് ബി

അള്‍ജീരിയ

സെനഗല്‍

ടുണീഷ്യ

സിംബാബ്‌വെ

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായ റിയാദ് മെഹ്‌റസ് കളിക്കുന്ന ഗ്രൂപ്പ്. അള്‍ജീരിയന്‍ ടീമിന്റെ കരുത്താണ് മെഹ്‌റസ്. 1990 ല്‍ അള്‍ജീരിയ ചാമ്പ്യന്‍മാരായിരുന്നു. 2002 ലെ റണ്ണേഴ്‌സപ്പാണ് സെനഗല്‍. യോഗ്യതാ റൗണ്ടിലെ എല്ലാ കളിയും ജയിച്ച ഏക ടീം സെനഗലാണ്. 2004 ചാമ്പ്യന്‍മാരാണ് ടുണീഷ്യ. തുടരെ പതിമൂന്നാം ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ടൂര്‍ണമെന്റാണ് ടുണീഷ്യക്ക്. ആദ്യ റൗണ്ടിനപ്പുറം പോകാത്ത ടീമാണ് സിംബാബ്‌വെ.

ഗ്രൂപ്പ് സി

ഗ്രൂപ്പ് സി

കോംഗോ ഡി ആര്‍

ഐവറികോസ്റ്റ്

മൊറോക്കോ

ടോഗോ

നിലവിലെ ചാമ്പ്യന്‍മാര്‍ കളിക്കുന്ന ഗ്രൂപ്പ്. ഐവറികോസ്റ്റായിരുന്നു 2015 ല്‍ കപ്പുയര്‍ത്തിയത്. എന്നാല്‍ ആ പ്രതാപം അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. 1992 ലും ഐവറികോസ്റ്റ് ചാമ്പ്യന്‍മാരായി. കോംഗോ 1968, 1974 വര്‍ഷങ്ങളില്‍ കപ്പുയര്‍ത്തിയ ടീമാണ്. ഇത്തവണ വലിയ സാധ്യതയുണ്ട്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് വരവ്. 1976ലെ ചാമ്പ്യന്‍മാരായ മൊറോക്കോയും തകര്‍പ്പന്‍ ഫോമില്‍. മൂന്ന് വര്‍ഷം മുമ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ കരുത്ത് ടോഗോക്ക് ഇത്തവണയില്ല.

ഗ്രൂപ്പ് ഡി

ഗ്രൂപ്പ് ഡി

ഈജിപ്ത്

ഘാന

മാലി

ഉഗാണ്ട

നാഷന്‍സ് കപ്പ് ഏറ്റവും കൂടുതല്‍ തവണ ഉയര്‍ത്തിയ ഈജിപ്ത് കളിക്കുന്ന ഗ്രൂപ്പാണിത്. ഏഴ് തവണ ഫറവോകള്‍ ചാമ്പ്യന്‍മാരായി. 1957, 1959, 1986, 1998, 2006, 2008, 2010 വര്‍ഷങ്ങളില്‍.

നാല് തവണ ചാമ്പ്യന്‍മാരായ ഘാനയാണ് ഈജിപ്തിന് പ്രധാന വെല്ലുവിളി. ഉഗാണ്ടയാകട്ടെ 1978 ലെ റണ്ണേഴ്‌സപ്പിന്റെ ഓര്‍മകളിലാണ്. യോഗ്യതാ റൗണ്ടില്‍ മികച്ച റണ്ണേഴ്‌സപ്പായിട്ടാണ് ഉഗാണ്ടന്‍സിന്റെ നാഷന്‍സ് കപ്പ് പ്രവേശം.

ഒമ്പത് തവണ നാഷന്‍സ് കപ്പ് കളിച്ച മാലി ആറ് തവണയും സെമിഫൈനല്‍ കളിച്ചിട്ടുണ്ട്. 1972 റണ്ണേഴ്‌സപ്പായിരുന്നു.


English summary
Africa cup of nations prepares for kick off,
Please Wait while comments are loading...