റഷ്യയില്‍ അര്‍ജന്റീനക്ക് ജയം, ഗോള്‍ നേടി സെര്‍ജിയോ അഗ്യുറോ താരമായി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മോസ്‌കോ: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ റഷ്യക്കെതിരെ അര്‍ജന്റീനക്ക് ജയം (1-0). എണ്‍പത്താറാം മിനുട്ടില്‍ സെര്‍ജിയോ അഗ്യുറോയാണ് വിജയഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും ടോപ് സ്‌കോറര്‍ പദവിയിലെത്തിയ അഗ്യുറോ ദേശീയ ടീമിലും ഗോളടി തുടര്‍ന്നു.

സംഘികൾ വീണ്ടും വെട്ടിലായി, ടിപ്പു സുൽത്താൻ ജയന്തിയെ പിന്തുണച്ച് ശ്രീശ്രീ രവി ശങ്കറും

മറ്റ് സൗഹൃദ മത്സരങ്ങളില്‍ സ്‌പെയിന്‍ 5-0ന് കോസ്റ്ററിക്കയെയും ചെക് റിപബ്ലിക് 1-0ന് ഖത്തറിനെയും മാസിഡോണിയ 2-0ന് നോര്‍വെയെയും തോല്‍പ്പിച്ചു. ലയണല്‍ മെസി ഉള്‍പ്പെട്ട അര്‍ജന്റീന ടീം എഴുപത് ശതമാനം ബോള്‍ പൊസഷനുമായി കളം നിറഞ്ഞു. റഷ്യന്‍ ഗോളിലേക്ക് പത്തൊമ്പത് തവണ ഷോട്ടുതിര്‍ത്തു. റഷ്യയുടെ മറുപടി നാല് ഷോട്ടുകള്‍ മാത്രമായിരുന്നു.

sergioaguero

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന അവസാന ലാപ്പില്‍ റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. ഇക്വഡോറിനെതിരെ പുറത്തെടുത്ത മികവിന്റെ കാല്‍ഭാഗം പോലും റഷ്യക്കെതിരെ പുറത്തെടുക്കാന്‍ ജോര്‍ജ് സംപോളിയുടെ ശിഷ്യന്‍മാര്‍ക്ക് സാധിച്ചില്ല. ആകെയുള്ള ആശ്വാസം അഗ്യുറോ ഫോം തുടര്‍ന്നതാണ്.


ഗോള്‍ നില..

റഷ്യ 0-1 അര്‍ജന്റീന

സ്‌പെയിന്‍ 5-0 കോസ്റ്ററിക്ക

ഖത്തര്‍ 0-1 ചെക് റിപബ്ലിക്

മാസിഡോണിയ 2-0 നോര്‍വെ

English summary
aguero heads winner for argentina in moscow,
Please Wait while comments are loading...