വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജോര്‍ജ് സംപോളിക്ക് കീഴില്‍ അര്‍ജന്റീനക്ക് രണ്ടാം ജയം, ബ്രസീലും മോശമായില്ല

By കാശ്വിന്‍

മെല്‍ബണ്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ബ്രസീലിനും അര്‍ജന്റീനക്കും ഗംഭീര ജയം. ബ്രസീല്‍ 4-0ന് ആസ്‌ത്രേലിയയെ തകര്‍ത്തപ്പോള്‍ അര്‍ജന്റീന 6-0നാണ് സിംഗപ്പൂരിനെ കശക്കിയത്. ആതിഥേയരായ ഓസീസിനെതിരെ ബ്രസീല്‍ ഒന്നാം മിനുട്ടില്‍ തന്നെ ഗോളടിച്ചു. അന്‍ഡ്രാഡെ ഡിയഗോ സോസയാണ് തുടക്കത്തില്‍ തന്നെ സോക്കറൂസിനെ ഞെട്ടിച്ചത്.

അറുപത്തിമൂന്നാം മിനുട്ടില്‍ എമിലിയാനോ തിയാഗോ സില്‍വയും എഴുപത്തഞ്ചാം മിനുട്ടില്‍ ഫ്രെഡ ടെയ്‌സനും ബ്രസീലിനെ മുന്നിലെത്തിച്ചു (3-0). ഇഞ്ചുറി ടൈമില്‍ അന്‍ഡ്രാഡെ ഡിയഗോ സോസ ഇരട്ട ഗോളോടെ ബ്രസീലിന്റെ വിജയ മാര്‍ജിന്‍ 4-0 ആക്കി.

sampaoli

കഴിഞ്ഞാഴ്ച അര്‍ജന്റീനക്കെതിരെ സൗഹൃദ മത്സരത്തിനിറങ്ങിയ ബ്രസീല്‍ നിരയെയല്ല ടിറ്റെ സോക്കറൂസിനെതിരെ പരീക്ഷിച്ചത്. എട്ട് താരങ്ങളെ പ്ലെയിംഗ് ഇലവനില്‍ മാറ്റുകയുണ്ടായി. തിയഗോ സില്‍വ, ഫിലിപ് കോട്ടീഞ്ഞോ, പൗളിഞ്ഞോ എന്നിവര്‍ മാത്രമാണ് ടീമില്‍ ഇടം നിലനിര്‍ത്തിയത്. ആസ്‌ത്രേലിയന്‍ നിരയില്‍ ക്യാപ്റ്റന്‍ മിലെ ജെദിനാകും പരുക്കിന്റെ പിടിയിലാണ്. ഇതേ തുടര്‍ന്ന് ടിം കാഹിലാണ് ടീമിനെ നയിച്ചത്.

രണ്ടാമത്തെ ടച്ചില്‍ തന്നെ വലിയ മണ്ടത്തരം കാണിച്ച ഓസീസ് താരം റൈറ്റ് ബ്രസീലിന് ഗോളൊരുക്കി. ആസ്‌ത്രേലിയന്‍ ഗോള്‍ കീപ്പര്‍ മിച് ലാംഗാര്‍ക്ക് പൊസഷന്‍ ചെയ്യുമ്പോഴേക്കും ഡിയഗോ സോസ പന്ത് വലയിലാക്കി. ഈ ഗോള്‍ നല്‍കിയ ആഘാതത്തില്‍ നിന്ന് പുറത്തു കടക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല.

സിംഗപ്പൂരില്‍ നടന്ന സൗഹൃദപ്പോരില്‍ ഒട്ടും മയമില്ലാതെയാണ് ജോര്‍ജ് സംപോളിയുടെ അര്‍ജന്റീന കളിച്ചത്. ആറ് തവണയാണ് സിംഗപ്പൂരിന്റെ വലയിളക്കിയത്. പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ രണ്ട് മത്സരവും ജയിച്ച് സംപോളി അര്‍ജന്റൈന്‍ ആരാധകര്‍ക്ക് പുത്തന്‍ ഊര്‍ജവും ആവേശവുമാണ്. ആദ്യ മത്സരത്തില്‍ ബ്രസീലിനെയാണ് തോല്‍പ്പിച്ചത്.

ഫെഡറികോ ഫസിയോയിലൂടെ അര്‍ജന്റീന ഗോളടി ആരംഭിച്ചു. ഇരുപത്തിനാലാം മിനുട്ടിലായിരുന്നു ഇത്. അഞ്ച് മിനുട്ടുകള്‍ക്ക് ശേഷം ജോക്വിന്‍ കോറിയയിലൂടെ അര്‍ജന്റീന ലീഡെടുത്തു. കോറിയയുടെ ആദ്യ രാജ്യാന്തര ഗോളായിരുന്നു ഇത്.

അറുപതാം മിനുട്ടിന് ശേഷം അറ്റലാന്റ മിഡ്ഫീല്‍ഡര്‍ അലസാന്‍ഡ്രൊ ഗോമസിലൂടെ അര്‍ജന്റീന 3-0. നാലാം ഗോള്‍ സിംഗപ്പൂരിന്റെ പകരമിറങ്ങിയ ഗോളി ഇസ്വാന്‍ മഹ്മൂദിന്റെ ദുര്‍ബലമായ ഗോള്‍ കിക്കിനെ തുടര്‍ന്നാണ് സംഭവിച്ചത്. കിക്ക് നേരെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പാരെഡെസിന്റെ കാലിലാണ് എത്തിയത്. ബോക്‌സിന് തൊട്ടു പുറത്ത് വെച്ച് ലഭിച്ച പന്തുമായി ഡിഫന്‍ഡര്‍ മുസ്താഫിക് ഫഹ്‌റുദ്ദീനെ മറികടന്ന് ലിയാന്‍ഡ്രോ ഗോളി ഇസ്വാന്റെ വലയില്‍ പന്തെത്തിച്ചു.

എണ്‍പത്തൊമ്പതാം മിനുട്ടില്‍ ലുകാസ് അലെയ്‌റോയിലൂടെ അഞ്ചാം ഗോള്‍. ഏഞ്ചല്‍ ഡി മാരിയയുടെ പാസിലായിരുന്നു ഗോള്‍. ആറാം ഗോള്‍ ഡി മാരിയയാണ് നേടിയത്. ഇഗ്നാസിയോയുടെ പാസിലായിരുന്നു ഗോള്‍.

Story first published: Wednesday, June 14, 2017, 9:17 [IST]
Other articles published on Jun 14, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X