ആഴ്‌സണലിന് പതിമൂന്നാം എഫ്എ കപ്പ്, വെംഗര്‍ക്ക് ഏഴാം എഫ് എ കപ്പ്, റെക്കോര്‍ഡ് !!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ആഴ്‌സണല്‍ പതിമൂന്നാം തവണയും എഫ് എ കപ്പില്‍ മുത്തമിട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്‌സ് എഫ് എ കപ്പ് നേട്ടത്തില്‍ റെക്കോര്‍ഡിട്ടത്.

സാഞ്ചസും റാംസിയും രക്ഷകര്‍..

സാഞ്ചസും റാംസിയും രക്ഷകര്‍..

ആഴ്‌സണലിന്റെ ആദ്യ ഗോള്‍ നാലാം മിനുട്ടില്‍ ചിലി വിംഗര്‍ സാഞ്ചസ് നേടി. രണ്ടാം ഗോള്‍ എഴുപത്തൊമ്പതാം മിനുട്ടില്‍ റാംസിയുടെ വക. ചെല്‍സിയുടെ ഗോള്‍ എഴുപത്താറാം മിനുട്ടില്‍ ഡിയഗോ കോസ്റ്റയിലൂടെ..

ചെല്‍സിയുടെ മോസസിന് റെഡ്..

ചെല്‍സിയുടെ മോസസിന് റെഡ്..

അറുപത്തെട്ടാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ്കണ്ട് ചെല്‍സിയുടെ വിക്ടര്‍ മോസസ് പുറത്തായി. സമനില ഗോളിന് വേണ്ടി പരക്കം പായുന്നതിനിടെ പെനാല്‍റ്റി നേടിയെടുക്കാന്‍ വേണ്ടി ബോക്‌സിനുള്ളില്‍ അഭിനയിച്ചു വീണതിനാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. എഫ് എ കപ്പ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കാണുന്ന അഞ്ചാമത്തെ താരമായി വിക്ടര്‍ മോസസ്.

റഫറി ആന്റണി ടെയ്‌ലര്‍ സൂപ്പറാ..

റഫറി ആന്റണി ടെയ്‌ലര്‍ സൂപ്പറാ..

ആദ്യമായി എഫ് എ കപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ അവസരം ലഭിച്ച റഫറി ആന്റണി ടെയ്‌ലര്‍ ശ്രദ്ധേയമായ നിലപാടുകളുമായി കൈയ്യടി നേടി. ആദ്യത്തേത് ആഴ്‌സണലിന് വേണ്ടി സാഞ്ചസ് നേടിയ ലീഡ് ഗോള്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിധിച്ച് നിഷേധിച്ചപ്പോഴായിരുന്നു. റാംസി ഓഫ് സൈഡ് പൊസിഷനിലായിരുന്നെങ്കിലും പന്തുമായി കോണ്ടാക്ടിന് ശ്രമിച്ചിരുന്നില്ല. സാഞ്ചസ് ബോക്‌സിന് പുറത്ത് വെച്ച് നെഞ്ചിലെടുത്ത് തള്ളി വിട്ട പന്ത് റാംസി തൊടേണ്ടതില്ലെന്ന് സാഞ്ചസ് നിര്‍ദേശം നല്‍കി. അനായാസം ഫിനിഷ് ചെയ്തു. ഇത് പക്ഷേ, ലൈന്‍ റഫറി ഓഫ് സൈഡ് വിധിച്ചു. ടെയ്‌ലര്‍ ഇടപെട്ട് ഗോള്‍ വിധിച്ചു. രണ്ടാമത്തേത്ത് വിക്ടര്‍ മോസസിന് ചുവപ്പ് കാര്‍ഡ് നല്‍കിയതായിരുന്നു. ഡൈവിംഗ് ടെയ്‌ലര്‍ കണ്ടു പിടിച്ചു.

ആര്‍സെന്‍ വെംഗര്‍ ലെജന്‍ഡായി...

ആര്‍സെന്‍ വെംഗര്‍ ലെജന്‍ഡായി...

ഏഴാം എഫ് എ കപ്പ് കിരീടമാണ് ആര്‍സെന്‍ വെംഗര്‍ ആഴ്‌സണലിന് നേടിക്കൊടുത്തത്. ക്ലബ്ബ് ചരിത്രത്തിലെ ലെജന്‍ഡായ വെംഗര്‍ എഫ് എ കപ്പ് ചരിത്രത്തിലും ലെജന്‍ഡായി മാറി. ഇതോടെ, ആഴ്‌സണലില്‍ തുടരാനുള്ള ഓക്‌സിജന്‍ വെംഗര്‍ നേടിയെടുത്തു എന്ന് വിശ്വസിക്കാം.

ഫൈനലില്‍ ഗോളടിക്കുന്ന റാംസി..

ഫൈനലില്‍ ഗോളടിക്കുന്ന റാംസി..

2014 ല്‍ എഫ് എ കപ്പ് ആഴ്‌സണല്‍ നേടിയത് ഹള്‍ സിറ്റിയെ തോല്‍പ്പിച്ചായിരുന്നു. അന്ന് വിജയഗോള്‍ റാംസിയാണ് നേടിയത്. ഇന്നും റാംസിയുടെ ഗോളില്‍ തന്നെ ആഴ്‌സണല്‍ ജയം കുറിച്ചു.

കോസ്റ്റയെ തടഞ്ഞ ഓസ്പിന..

കോസ്റ്റയെ തടഞ്ഞ ഓസ്പിന..

ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഓസ്പിനയുടെ മികവ് എടുത്തു പറയണം. ഫൈനല്‍ വിസിലിന് തൊട്ടു മുമ്പ് കോസ്റ്റയുടെ ക്ലോസ് റേഞ്ച് ഷോട്ട് ഓസ്പിന ഡൈവ് ചെയ്ത് തട്ടി മാറ്റി. ഇതായിരുന്നു ഫൈനലിലെ ഏറ്റവും മികച്ച സേവ്.

പടനായകന്‍ മെര്‍റ്റെസാക്കര്‍...

പടനായകന്‍ മെര്‍റ്റെസാക്കര്‍...

മുപ്പത്തിരണ്ട് വയസുള്ള ജര്‍മന്‍ ഡിഫന്‍ഡര്‍ പെര്‍ മെര്‍റ്റെസാക്കര്‍ പതിമൂന്ന് മാസങ്ങള്‍ക്ക് ശേഷം മത്സരലോകത്ത് തിരിച്ചെത്തിയത് എഫ് എ കപ്പ് ഫൈനലിലായിരുന്നു. ആഴ്‌സണലിന്റെ ഡിഫന്‍സില്‍ നെടുനായകത്വം വഹിച്ചു ക്യാപ്റ്റര്‍ മെര്‍റ്റെസാക്കര്‍. സീസണില്‍ മെര്‍റ്റെസാക്കര്‍ ഉണ്ടായിരുന്നെങ്കില്‍ ആഴ്‌സണലിന് കിരീടം വരെ നേടാമായിരുന്നു.

ചെല്‍സിക്ക് താളം തെറ്റി..

ചെല്‍സിക്ക് താളം തെറ്റി..

മധ്യനിരയില്‍ ആഴ്‌സണലിനുള്ള മേധാവിത്വം നോക്കൗട്ട് മത്സരങ്ങളില്‍ എത്രമാത്രം എതിരാളികളെ പ്രതിസന്ധിയിലാക്കുന്നുവെന്നതിനുള്ള ഉത്തമദൃഷ്ടാന്തമായിരുന്നു ചെല്‍സിയുടെ തോല്‍വി. മധ്യനിരയില്‍ ആഴ്‌സണല്‍ കാണിക്കുന്ന ഒത്തിണക്കം ചെല്‍സിയുടെ ഗെയിം പ്ലാനിംഗിനെ ബാധിച്ചു.

 സൂപ്പര്‍ സാഞ്ചസ്...

സൂപ്പര്‍ സാഞ്ചസ്...

വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ആഴ്‌സണലിന് വേണ്ടി തുടരെ അഞ്ചാം മത്സരത്തിലും ഗോളടിച്ച സാഞ്ചസായിരുന്നു ഫൈനലിലും ഗണ്ണേഴ്‌സിന് ഊര്‍ജമേകിയത്. ആദ്യമായിട്ടാണ് ആഴ്‌സണലിനായി തുടരെ അഞ്ച് മത്സരങ്ങളില്‍ സാഞ്ചസ് ഗോള്‍ നേടുന്നത്. സീസണില്‍ 51 മത്സരങ്ങളില്‍ ആഴ്‌സണലിനായി 45 ഗോളുകള്‍ക്ക് പിറകില്‍ സാഞ്ചസ് പ്രവര്‍ത്തിച്ചു. മുപ്പത് ഗോളുകള്‍ സാഞ്ചസ് നേടിയപ്പോള്‍ പതിനഞ്ച് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തു.

English summary
arsenal beat chelsea and win record fa cup title
Please Wait while comments are loading...