പ്രീമിയര്‍ ലീഗിലെ ആദ്യ ജയം ആഴ്‌സണലിന്, ലെസ്റ്ററിനെ കീഴടക്കിയത് ഏഴ് ഗോള്‍ ത്രില്ലറില്‍!!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് ഗോള്‍മഴയോടെ തുടക്കം. ഏഴു ഗോളുകള്‍ പിറന്ന ആവേശപ്പോരില്‍ ആഴ്‌സണല്‍ 4-3ന് ലെസ്റ്റര്‍ സിറ്റിയെ കീഴടക്കി. ലകാസെറ്റെ (2), വെല്‍ബെക്ക് (45+2), റാംസി (83), ജിറൂദ്(85) എന്നിവരാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്. ഒകസാകി (5), വര്‍ഡി (29,56) ലെസ്റ്റര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു.

ആഴ്സണലിന്റെ ത്രില്ലര്‍...

ആഴ്സണലിന്റെ ത്രില്ലര്‍...

രണ്ടാം മിനുട്ടില്‍ ലീഡെടുത്ത ആഴ്‌സണല്‍ മത്സരം അവസാനിക്കാന്‍ ഏഴ് മിനുട്ട് ശേഷിക്കുമ്പോള്‍ 2-3ന് പിറകില്‍. തിരിച്ചുവരവിനായി ഗണ്ണേഴ്‌സിന്റെ നിതാന്ത പരിശ്രമം. ആറോണ്‍ റാംസിയിലൂടെ എണ്‍പത്തിമൂന്നാം മിനുട്ടില്‍ സമനില പിടിച്ചു (3-3). ഒലിവര്‍ ജിറൂദിന്റെ ഗോളില്‍ എണ്‍പത്തഞ്ചാം മിനുട്ടില്‍ ആഴ്‌സണലിന് നാടകീയ ജയവും.

ജിറൂദ് എന്ന സൂപ്പര്‍ സബ്...

ജിറൂദ് എന്ന സൂപ്പര്‍ സബ്...

സൂപ്പര്‍ സബ് എന്ന വിശേഷണം അന്വര്‍ഥമാക്കുന്ന താരമാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ്. ഇറങ്ങിയാല്‍ ഗോളടിച്ചിരിക്കും.അത് തന്നെ ലെസ്റ്റര്‍ സിറ്റിക്കെതിരെയും സംഭവിച്ചു. ജിറൂദിന്റെ ഹെഡര്‍ ഗോളിലായിരുന്നു ഗണ്ണേഴ്‌സിന്റെ ആദ്യ ജയം.

 ലകാസെറ്റെക്ക് അവിസ്മരണീയ തുടക്കം...

ലകാസെറ്റെക്ക് അവിസ്മരണീയ തുടക്കം...

ആഴ്‌സണലിനായി പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടുക.അതും തൊണ്ണൂറ്റി നാലാം സെക്കന്‍ഡില്‍. അലക്‌സാന്ദ്രെ ലകാസെറ്റെ എന്ന പുതുതാരം ആഴ്‌സണല്‍ ആരാധകര്‍ക്കിടയില്‍ ആദ്യ ദിനം തന്നെ സൂപ്പര്‍ താര പരിവേഷമായി മാറി.

വര്‍ഡി ഫോമിലാണ്...

വര്‍ഡി ഫോമിലാണ്...

ലെസ്റ്റര്‍ സിറ്റിക്കായി കഴിഞ്ഞ സീസണില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയ സ്‌ട്രൈക്കര്‍ വര്‍ഡി ഇത്തവണ അത്ഭുതപ്രകടനം നടത്തിയേക്കുമെന്ന സൂചന നല്‍കി. രണ്ട് ഗോളുകളുമായി വര്‍ഡിയാണ് ആഴ്‌സണലിനെ എണ്‍പത്തിമൂന്നാം മിനുട്ട് വരെ മുള്‍മുനയില്‍ നിര്‍ത്തിയത്.

റാംസിയുടെ ഗോള്‍...

റാംസിയുടെ ഗോള്‍...

ആഴ്‌സണലിന് പുത്തനുണര്‍വേകിയത് റാംസിയുടെ ഗംഭീര ഗോളാണ്. ബോക്‌സിന് വലത് ഭാഗത്തേക്ക് ഊര്‍ന്നിറങ്ങിയ ബോള്‍ റാംസി കാലിലൊതുക്കി ഫസ്റ്റ് ടൈം ഷോട്ടില്‍ വലയിലെത്തിച്ചു. ഈ സമനില ഗോള്‍ ലെസ്റ്റര്‍ സിറ്റിയുടെ ആത്മവിശ്വാസം ചോര്‍ത്തിയെന്ന് പറയാം.

എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ജിറൂദ്..

എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ജിറൂദ്..

ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ ജിറൂദ് അമ്പത് ഗോളുകള്‍ പൂര്‍ത്തിയാക്കി. അത് വിജയഗോളായത് ഏറെ മധുരതരം.

ഗോള്‍ നില

ഗോള്‍ നില

ആഴ്‌സണല്‍ 4-3 ലെസ്റ്റര്‍ സിറ്റി

English summary
arsenal fought back to beat Leicester City in a thrilling start to the Premier League season
Please Wait while comments are loading...