ഞായറാഴ്ച ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം, രണ്ടാം നിരയുമായി മൗറിഞ്ഞോ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച ആഴ്‌സണല്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരാട്ടം. പരിശീലകര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൊണ്ട് കുപ്രസിദ്ധമായിരുന്നു കഴിഞ്ഞ സീസണുകളിലെ ആഴ്‌സണല്‍-ചെല്‍സി മത്സരങ്ങള്‍. ഗണ്ണേഴ്‌സിന്റെ കോച്ച് ആര്‍സെന്‍ വെംഗറും മാഞ്ചസ്റ്ററിന്റെ കോച്ച് ഹൊസെ മൗറീഞ്ഞോയും തമ്മിലുള്ള വൈരം വര്‍ഷങ്ങളായിട്ടുള്ളതാണ്. മൗറിഞ്ഞോ ചെല്‍സിയുടെ പരിശീലകനായി ഒരു ദശകം മുമ്പ് ഇംഗ്ലണ്ടിലെത്തിയപ്പോള്‍ മുതല്‍ വെംഗറുടെ കഷ്ടകാലം ആരംഭിച്ചു. മൗറിഞ്ഞോയുടെ ടീമിനെ ഒരിക്കല്‍ മാത്രമാണ് വെംഗര്‍ക്ക് തോല്‍പ്പിക്കാന്‍ സാധിച്ചത്.

ഇത്തവണ രണ്ട് ടീമുകള്‍ക്കും പ്രീമിയര്‍ ലീഗ് കിരീടം നേടാനായില്ല. എന്നാല്‍, ടോപ് ഫോറില്‍ എത്തുകയെന്നത് പരമപ്രധാനമാണ്. മാഞ്ചസ്റ്റര്‍ 65 പോയിന്റുമായി അഞ്ചാം സ്ഥാനത്തും ആഴ്‌സണല്‍ 60 പോയിന്റോടെ ആറാം സ്ഥാനത്തും.യൂറോപ ലീഗയില്‍ ഫൈനലിനരികിലെത്തി നില്‍ക്കുന്ന മാഞ്ചസ്റ്ററിന് കിരീടം നേടിയാല്‍ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടാനാകും.

arsenalteam

അതുകൊണ്ടു തന്നെ പരുക്ക് അലട്ടുന്ന സീനിയര്‍ടീമിന് വിശ്രമം നല്‍കി അണ്ടര്‍ 23 സൈഡിനെയാണ് മൗറിഞ്ഞോ ആഴ്‌സണലിനെതിരെ ഇറക്കുന്നത്. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗോര്‍ഡിയോള മൗറിഞ്ഞോക്ക് മുന്നറിയിപ്പ് നല്‍കുന്നു. ആഴ്‌സണലിനെ വിലകുറച്ച് കണ്ടാല്‍ വലിയ മാര്‍ജിനിലുള്ള തോല്‍വി വഴങ്ങേണ്ടി വരുമെന്ന്. അതേ സമയം യുവനിരയുമായി ആര്‍സെന്‍ വെംഗറുടെ ടീമിനെ തോല്‍പ്പിച്ച് തന്റെ എതിരാളിയെ പരിഹസിക്കാനാകും മൗറിഞ്ഞോ ലക്ഷ്യമിടുന്നത്.

English summary
arsenal and chelsea lock horns in super sunday crucial match
Please Wait while comments are loading...