മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പ്രതീക്ഷയില്ല!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും മുപ്പത്തേഴാം റൗണ്ടില്‍ ജയം. സിറ്റി 3-1ന് വെസ്റ്റ് ബ്രോമിനെയും ആഴ്‌സണല്‍ 2-0ന് സണ്ടര്‍ലാന്‍ഡിനെയും തോല്‍പ്പിച്ചു.

ടോപ് ഫോര്‍ യുദ്ധം..

ടോപ് ഫോര്‍ യുദ്ധം..

37 മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 75 പോയിന്റുണ്ട്. നിലവില്‍ മൂന്നാം സ്ഥാനത്താണ് സിറ്റി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 73 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്തും 72 പോയിന്റുള്ള ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം പിടിക്കാന്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്‌സണല്‍ പോരാട്ടം അവസാന റൗണ്ടിനെ ആവേശം കൊള്ളിക്കും.

ലിവര്‍പൂള്‍ തോറ്റാലെ ആഴ്്‌സണലിന് ടോപ് ഫോര്‍ ഫിനിഷിംഗ് സാധ്യമാകൂ. അല്ലെങ്കില്‍ സിറ്റി വലിയ മാര്‍ജിനില്‍ തോല്‍ക്കണം. അത് വിദൂരസാധ്യത മാത്രം.

സിറ്റിയുടെ സ്‌കോറിംഗ്..

സിറ്റിയുടെ സ്‌കോറിംഗ്..

ഡി ജീസസ് (27), ഡിബ്രൂയിന്‍ (29), യായ ടുറെ (57) എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. റോബ്‌സന്‍ കാനു വെസ്റ്റ് ബ്രോംവിച് ആല്‍ബിയന്റെ ആശ്വാസ ഗോളടിച്ചു.

സാഞ്ചസിന് ഡബിള്‍...

സാഞ്ചസിന് ഡബിള്‍...

ആഴ്‌സണലിന്റെ രണ്ട് ഗോളുകളും ചിലി വിംഗര്‍ അലക്‌സിസ് സാഞ്ചസ് നേടി 72,81 മിനുട്ടുകളിലായിരുന്നു സ്‌കോറിംഗ്. സീസണില്‍ സാഞ്ചസ് 24 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടി.

ഗോള്‍ നില

ഗോള്‍ നില

ആഴ്‌സണല്‍ 2-0 സണ്ടര്‍ലാന്‍ഡ്

മാഞ്ചസ്റ്റര്‍ സിറ്റി 3-1 വെസ്റ്റ് ബ്രോം

English summary
Arsenal ensured the race to finish in the Premier League's top four
Please Wait while comments are loading...