എഫ് എ കപ്പ് ഫൈനലില്‍ ചെല്‍സിയെ കീഴടക്കിയാല്‍ വെംഗര്‍ രക്ഷപ്പെടുമോ?

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ആര്‍സെന്‍ വെംഗര്‍ ഇനിയെത്ര കാലം ആഴ്‌സണലിന്റെ കോച്ചായുണ്ടാകും ? 1996 മുതല്‍ ആഴ്‌സണലിന്റെ മനസും ശരീരവുമെല്ലാം വെംഗറാണ്. എന്നാല്‍, അറുപത്തേഴാം വയസില്‍ വെംഗര്‍ പുറത്തേക്കുള്ള വഴിയിലാണ്. മെയ് 27ന് എഫ് എ കപ്പ് ഫൈനലിന് ശേഷം നടക്കുന്ന ആഴ്‌സണല്‍ ക്ലബ്ബ് ബോര്‍ഡ് മീറ്റിംഗില്‍ അറിയാം വെംഗറിന്റെ ഭാവി.

പ്രതിഷേധം കനപ്പെടുന്നു...

പ്രതിഷേധം കനപ്പെടുന്നു...

പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ വെംഗര്‍ക്കെതിരെ വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. എഫ് എ കപ്പ് നേട്ടം കൊണ്ട് മാത്രം വെംഗര്‍ക്ക് പിടിച്ചു നില്‍ക്കുക അസാധ്യം. ക്ലബ്ബ് ആരാധകര്‍ പുതിയ കോച്ചിനെ വേണമെന്ന ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. ഇല്ലെങ്കില്‍ അടുത്ത സീസണില്‍ കളി കാണാനുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ഇപ്പോള്‍ തന്നെ മത്സരങ്ങള്‍ക്ക് കാണികള്‍ എത്തുന്നില്ല. ക്ലബ്ബ് മാനേജ്‌മെന്റിനെ സമ്മര്‍ദത്തിലാഴ്ത്തുകയാണ് കാണികള്‍ ചെയ്യുന്നത്. ആഴ്‌സണലിന്റെ സ്റ്റേഡിയത്തിന് മുകളിലൂടെ വിമാനത്തില്‍ ഘടിപ്പിച്ച പ്രതിഷേധ ബാനര്‍ പ്രശ്‌നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു.

വെംഗര്‍ തിരിച്ചറിയുന്നു, എല്ലാം...

വെംഗര്‍ തിരിച്ചറിയുന്നു, എല്ലാം...

പല ഘടകങ്ങള്‍ ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ചയാകും. നമുക്ക് നോക്കാം കാര്യങ്ങള്‍ എവിടെയെത്തുമെന്ന്. സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ മാത്രമാണ് തന്റെ ശ്രദ്ധയത്രയും. മറ്റെല്ലാം ബോര്‍ഡ് അംഗങ്ങള്‍ തീരുമാനിക്കട്ടെ - വെംഗര്‍ പറയുന്നു.

വെംബ്ലിയില്‍ ചെല്‍സിയാണ് എതിരാളി....

വെംബ്ലിയില്‍ ചെല്‍സിയാണ് എതിരാളി....

27ന് വെംബ്ലിയില്‍ നടക്കുന്ന എഫ് എ കപ്പ് ഫൈനലില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയാണ് ആഴ്‌സണലിന്റെ എതിരാള

പ്രീമിയര്‍ ടേബിളില്‍ അഞ്ചാമത്...

പ്രീമിയര്‍ ടേബിളില്‍ അഞ്ചാമത്...

പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ ഇടം പിടിക്കാനായാല്‍ വെംഗര്‍ക്ക് അല്പമെങ്കിലും ആശ്വസിക്കാം. നിലവില്‍ 72 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 75 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും 73 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്തുമാണ്.

ഞായറാഴ്ച എവര്‍ട്ടനെതിരെ...

ഞായറാഴ്ച എവര്‍ട്ടനെതിരെ...

ഞായറാഴ്ച അവസാന റൗണ്ടില്‍ എവര്‍ട്ടനെയാണ് നേരിടേണ്ടത്. ലിവര്‍പൂള്‍ മിഡില്‍സ്ബറോയെയും മാഞ്ചസ്റ്റര്‍ സിറ്റി വാട്‌ഫോഡിനെയും നേരിടും. ഏഴാം സ്ഥാനത്തുള്ള എവര്‍ട്ടനെതിരെ ജയിച്ചാല്‍ മാത്രമേ ആഴ്‌സണലിന് ടോപ് ഫോര്‍ പ്രതീക്ഷക്ക് വകയുള്ളൂ. അതുപോലെ ലിവര്‍പൂള്‍ തോല്‍ക്കുകയും വേണം.

English summary
Arsene wengers arsenal future decided after fa cup final
Please Wait while comments are loading...