കൈ കൊണ്ട് ഗോള്‍, സാഞ്ചസ് മറഡോണക്ക് പഠിച്ചു! ലിവര്‍പൂളില്‍ ടോട്ടനം മുങ്ങി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ ക്ലബ്ബുകള്‍ക്ക് ജയം. മൂന്ന് ടീമുകളും 2-0 മാര്‍ജിനിലാണ് ജയിച്ചത്. ലീഗ് ടേബിളില്‍ 25 മത്സരങ്ങളില്‍ അമ്പത് പോയിന്റുമായി ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തേക്കും 49 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്തേക്കും കയറി.

ചെല്‍സിക്ക് ഭീഷണി ഉയര്‍ത്തി രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പര്‍ ലിവര്‍പൂളിനോട് തോറ്റതോടെ നിരാശരായി. അമ്പത് പോയിന്റുമായി ആഴ്‌സണലിനൊപ്പമാണ് ടോട്ടനം. 25 മത്സരങ്ങളില്‍ 48 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്ത്.


സാഞ്ചസിന്റെ കൈ ഗോള്‍..

സാഞ്ചസിന്റെ കൈ ഗോള്‍..

ആഴ്‌സണല്‍ ഹോംഗ്രൗണ്ടില്‍ ഹള്‍ സിറ്റിയെ മറികടന്നത് ചിലി വിംഗര്‍ അലക്‌സിസ് സാഞ്ചസിന്റെ കൈ ഗോളിലും പിന്നെ പെനാല്‍റ്റിഗോളിലും. മുപ്പത്തിനാലാം മിനുട്ടില്‍ ഹള്‍ ഗോളി ബ്ലോക്കിട്ട പന്ത് സാഞ്ചസിന്റെ കൈയ്യില്‍ തട്ടിയാണ് വലയില്‍ കയറിയത്. എതിര്‍ ടീം അംഗങ്ങള്‍ അപ്പീല്‍ ചെയ്തപ്പോള്‍ റഫറി അസിസ്റ്റന്റ് റഫറിയുമായി ചര്‍ച്ച ചെയ്ത് ഗോള്‍ അനുവദിച്ചു. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ഗോളില്‍ സാഞ്ചസ് ഡബിള്‍ തികച്ചു. തൊട്ട് മുമ്പ് ഹള്ളിന്റെ ക്ലുകാസ് റെഡ് കണ്ടു.

മാറ്റയും മാര്‍ഷ്വലും...

മാറ്റയും മാര്‍ഷ്വലും...

വാട്‌ഫോഡിനെതിരെയായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജയം. സ്പാനിഷ് മീഡിയോ യുവാന്‍ മാറ്റ മുപ്പത്തിരണ്ടാം മിനുട്ടില്‍ ലീഡ്് ഗോള്‍ നേടി. അറുപതാം മിനുട്ടില്‍ ആന്റണി മാര്‍ഷ്വല്‍ രണ്ടാംഗോള്‍ നേടി. കോച്ച് ജോസ് മൗറിഞ്ഞോ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന സൂചന കൊടുത്തിട്ടുള്ള താരമാണ് മാര്‍ഷ്വല്‍. അവസാന ചാന്‍സ് എന്ന നിലക്കാണ് മാര്‍ഷ്വലിന് ലീഗ് കളിക്കാന്‍ സാധിക്കുന്നത്. മാര്‍ഷ്വലത് മുതലെടുക്കുന്നു.

ആഫ്രിക്കന്‍ കരുത്തില്‍...

ആഫ്രിക്കന്‍ കരുത്തില്‍...

ലിവര്‍പൂള്‍ 2-0ന് ടോട്ടനം ഹോസ്പറിനെ വീഴ്ത്തിയത് സെനഗല്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയുടെ ഡബിളില്‍. പതിനാറ്, പതിനെട്ട് മിനുട്ടുകളിലാണ് സ്‌കോറിംഗ്. സീസണില്‍ ലിവര്‍പൂളിനായി ഏറ്റവുമധികം ഗോളുകളില്‍ ഇടപെടല്‍ നടത്തിയ താരംസാദിയോ മാനെയാണ്. പതിനഞ്ച് ഗോളുകളില്‍ മാനെ പങ്കാളിയായി. പതിനൊന്ന് ഗോളുകള്‍ നേടിയ മാനെ നാല് ഗോളുകള്‍ക്ക് അവസരമുണ്ടാക്കി.

ഗോള്‍ നില...

ഗോള്‍ നില...

ആഴ്‌സണല്‍ 2-0 ഹള്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0 വാട്‌ഫോഡ്

മിഡില്‍സ്ബറോ 0-0 എവര്‍ട്ടന്‍

സ്‌റ്റോക് 1-0 ക്രിസ്റ്റല്‍ പാലസ്

സണ്ടര്‍ലാന്‍ഡ് 0-4 സതംപ്ടണ്‍

വെസ്റ്റ്ഹാം 2-2 വെസ്റ്റ്‌ബ്രോം

ലിവര്‍പൂള്‍ 2-0 ടോട്ടനം ഹോസ്പര്‍

English summary
liverpool beat tottenham in premier super fight
Please Wait while comments are loading...