പാര്‍ട് ടൈമായി ഫുട്‌ബോള്‍ കളിച്ചു നടന്നു, മുഴുവന്‍ സമയ ജോലി കാര്‍ ഫാക്ടറിയില്‍, ഇപ്പോള്‍ ആഴ്‌സണലിന്റെ ലെഫ്റ്റ് ബാക്ക്!!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് പറയാം. ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ പാര്‍ട് ടൈം ഫുട്‌ബോളറായ കാര്‍ ഫാക്ടറി ജോലിക്കാരനെ ടീമിലെടുത്തിരിക്കുന്നു. ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന കോഹെന്‍ ബ്രമാള്‍ ആണ് താരം. നോര്‍തേണ്‍ ലീഗ് പ്രീമിയര്‍ ഡിവിഷനില്‍ ഹെനെസ്‌ഫോഡിനായി പാര്‍ട് ടൈമായി കളിക്കുന്ന യുവതാരത്തെ ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗറിന് നന്നേ പിടിച്ചു.

ജോലി നഷ്ടമായി, ആഴ്‌സണലിലെത്തി !

ജോലി നഷ്ടമായി, ആഴ്‌സണലിലെത്തി !

ബെന്റ്‌ലി കാര്‍ ഫാക്ടറിയില്‍ ജോലി നഷ്ടമായതോടെ വേവലാതിയിലായിരുന്നു ബ്രമാള്‍. ഡിസംബര്‍ ഇരുപതിന് ജോലിയില്‍ നിന്നൊഴിയാന്‍ കാര്‍ ഫാക്ടറി മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു. അപ്പോഴാണ് ഏജന്റ് ലീ പെയിനെ ഫോണില്‍ വിളിച്ച് പറയുന്നത്: നിനക്ക് ആഴ്‌സണലില്‍ ട്രയല്‍ തരപ്പെട്ടിരിക്കുന്നു.

ഞെട്ടിത്തരിച്ചിരുന്നു....

ഞെട്ടിത്തരിച്ചിരുന്നു....

ഫോണിന്റെ മറുഭാഗത്ത് നിന്ന് ബ്രമാള്‍ അതിശയിച്ചു കൊണ്ട് ചോദിച്ചു : |എന്ത് ?

അതെ, എന്താണ് സംഭവിക്കുന്നതെന്നറിയാതെ യുവ താരം തരിച്ചിരിക്കുകയായിരുന്നു. ഉടനടി ട്രയല്‍സിന്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ള എല്ലാം ശരിയായി.

ആഴ്ചയില്‍ മൂവായിരം പൗണ്ട് വേതനം

ആഴ്ചയില്‍ മൂവായിരം പൗണ്ട് വേതനം

ക്രൂവിലെ ബെന്റ്‌ലി മോട്ടോഴ്‌സില്‍ ബ്രമാളിന്‌ലഭിച്ചിരുന്നത് ആഴ്ചയില്‍ നാനൂറ് പൗണ്ട് ആയിരുന്നു. ആഴ്‌സണലില്‍ ആഴ്ച ശമ്പളം മൂവായിരം പൗണ്ടാണ്. ആഴ്‌സണലിന്റെ അണ്ടര്‍ 23 ടീമിലേക്കാണ് നിയമനം.

 വെംഗര്‍ക്ക് പെരുത്ത് ഇഷ്ടമായി...

വെംഗര്‍ക്ക് പെരുത്ത് ഇഷ്ടമായി...

ഭാവിയുള്ള താരം. അതിവേഗത, മികച്ച ഇടത് കാല്‍, ഉയര്‍ച്ച ആഗ്രഹിക്കുന്ന മനസ് ഇതെല്ലാം ബ്രമാളില്‍ ദര്‍ശിച്ചുവെന്ന് കോച്ച് ആര്‍സെന്‍ വെംഗര്‍. പരിചയസമ്പന്നതയുടെ പോരായ്മയുണ്ട്. അത് ശരിയാക്കി എടുക്കാവുന്നതേയള്ളൂ- വെംഗര്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

വെംഗറുടെ ട്രാന്‍സ്ഫര്‍ ക്ലിക്കാകും..

വെംഗറുടെ ട്രാന്‍സ്ഫര്‍ ക്ലിക്കാകും..

ബാഴ്‌സയുടെ റിസര്‍വ് ടീമില്‍ കരിയര്‍ തള്ളിനീക്കുന്നതിനിടെയാണ് സെസ്‌ക് ഫാബ്രിഗസിനെ വെംഗര്‍ ആഴ്‌സണലില്‍ എത്തിക്കുന്നത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണ്. ഫാബ്രിഗസ് ബാഴ്‌സയുടെ സീനിയര്‍ ടീമിലേക്ക് ആഴ്‌സണലില്‍ നിന്ന് പോവുകയായിരുന്നു. വെംഗര്‍ യുവതാരങ്ങളെ കണ്ടെത്തി മികച്ച താരമാക്കി മാറ്റുന്നതില്‍ സമാനതകളില്ലാത്ത വ്യക്തിത്വമാണ്.

ക്രിസ്റ്റല്‍പാലസും ഷെഫീല്‍ഡും നോട്ടമിട്ടിരുന്നു...

ക്രിസ്റ്റല്‍പാലസും ഷെഫീല്‍ഡും നോട്ടമിട്ടിരുന്നു...

ആഴ്‌സണലിലെത്തും മുമ്പ് ക്രിസ്റ്റല്‍പാലസിലും ഷെഫീല്‍ഡിനും ട്രയല്‍സിന് പോയിരുന്നു. പാലസിനായി ബ്രെന്റ്‌ഫോഡിനെതിരെ ഷെഫീല്‍ഡിനായി ബിര്‍മിംഗ്ഹാംസിറ്റിക്കെതിരെയും കളിച്ചു. എന്നാല്‍, ആഴ്‌സണല്‍ പോലൊരു ക്ലബ്ബ് അവസരം നല്‍കുമ്പോള്‍ മടിച്ച് നില്‍ക്കാനാകില്ലല്ലോ ബ്രമാളിന്.

English summary
Arsenal sign non-league left-back Cohen Bramall
Please Wait while comments are loading...