ഇംഗ്ലീഷ് ഫുട്‌ബോള്‍ സീസണിലേക്ക് ആഴ്‌സണല്‍ കിരീട വിജയത്തോടെ പ്രവേശിച്ചു, ചെല്‍സിക്ക് തിരിച്ചടി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിന്റെ സീസണിന് തുടക്കം കുറിക്കുന്ന കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സണല്‍ ചാമ്പ്യന്‍മാര്‍. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ആഴ്‌സണലിനെ ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് എഫ് എ കപ്പ് ചാമ്പ്യന്‍മാരായ ഗണ്ണേഴ്‌സിന്റെ ജയം. നിശ്ചിത സമയത്ത് 1-1 ഡ്രോ ആയിരുന്നു.

ഷൂട്ടൗട്ടില്‍ ചെല്‍സി ഗോള്‍ കീപ്പര്‍ തിബോട് കോര്‍ടോയിസും സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയും കിക്കുകള്‍ പാഴാക്കി. ചെല്‍സി താരം പെഡ്രോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.  നാല് വര്‍ഷത്തിനിടെ ആഴ്‌സണല്‍ നേടുന്ന മൂന്നാം കമ്മ്യൂണിറ്റി ഷീല്‍ഡാണിത്.

ars

ഇതുള്‍പ്പടെ ചെല്‍സി തുടരെ നാലാം തവണയാണ് കമ്മ്യൂണിറ്റി ഷീല്‍ഡില്‍ പരാജയപ്പെടുന്നത്. 2009 ലാണ് ചെല്‍സി അവസാനമായി ചാമ്പ്യന്‍മാരായത്. 2010 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടും 2011 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും 2015 ല്‍ ആഴ്‌സണലിനോടും തോറ്റ ചെല്‍സി ഇത്തവണ വീണ്ടും ആഴ്‌സണലിന് മുന്നില്‍ തല കുനിച്ചു.

ആഴ്‌സണല്‍ പതിനാലാം കമ്മ്യൂണിറ്റി ഷീല്‍ഡാണ് സ്വന്തമാക്കിയത്. പതിനെട്ട് തവണ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഒന്നാം സ്ഥാനത്ത്. മെസുറ്റ് ഒസില്‍, സാഞ്ചസ്, റാംസി എന്നിവരില്ലാതെ ഇറങ്ങിയ ആഴ്‌സണലിന്റെ മുന്നേറ്റത്തില്‍ ഡാനി വെല്‍ബെക്കായിരുന്നു താരം. ലകാസെറ്റെയും അതിവേഗ നീക്കങ്ങളുമായി കൈയ്യടി നേടി. രൂക്ഷമായ കളിക്കിടെ ആഴ്‌സണല്‍ ഡിഫന്‍ഡര്‍ മെര്‍ട്ടെസാക്കര്‍ ചോര ഒലിപ്പിച്ച് കളംവിട്ടു.

കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സണലിന്റെ മൂന്നാം ഷൂട്ടൗട്ടാണിത്. 1993, 2003 വര്‍ഷങ്ങളിലായിരുന്നു ആദ്യത്തേത്. ഷീല്‍ഡ് പോരില്‍ അവസാനം കണ്ട രണ്ട് റെഡ് കാര്‍ഡുകളും ചെല്‍സി താരങ്ങള്‍ക്കാണ്. 2012ല്‍ ബ്രാനിസ്ലാവ് ഇവാനോവിചും 2017ല്‍ പെഡ്രോയും.

English summary
Arsenal beat Chelsea in community shield
Please Wait while comments are loading...