യൂറോപ ലീഗില്‍ മിലാന്‍ തകര്‍ത്താടി, ആഴ്‌സണല്‍ കരുത്തറിയിച്ചു!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: യൂറോപ ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആഴ്‌സണല്‍, എ സി മിലാന്‍ ക്ലബ്ബുകള്‍ മികച്ചവിജയം സ്വന്തമാക്കി. അതേ സമയം ഇംഗ്ലീഷ് ക്ലബ്ബ് എവര്‍ട്ടന്‍ നാണം കെട്ടു. വിയ്യാറയല്‍, ഡൈനാമോ കീവ് ക്ലബ്ബുകളും ജയം കണ്ടു.

ആഴ്‌സണലിന്റെ തിരിച്ചു വരവ്...

ആഴ്‌സണലിന്റെ തിരിച്ചു വരവ്...

ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ആഴ്‌സണല്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഒമ്പതാം മിനുട്ടില്‍ കൊര്‍ഡോബയുടെ ഗോളില്‍ ജര്‍മന്‍ ക്ലബ്ബ് എഫ് സി കൊളോണ്‍ മുന്നിലെത്തി. ആഴ്‌സണല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍, നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ കൊലസിനാചിന്റെ ഗോളില്‍ സമനിലയെടുത്തു. അറുപത്തേഴാം മിനുട്ടില്‍ അലക്‌സിസ് സാഞ്ചസ്, എണ്‍പത്തൊന്നാം മിനുട്ടില്‍ ബെല്ലെറിന്‍ ആഴ്‌സണലിന്റെ ജയം ഗംഭീരമാക്കി.

എ സി മിലാന്‍ തകര്‍പ്പന്‍ ഫോമില്‍...

എ സി മിലാന്‍ തകര്‍പ്പന്‍ ഫോമില്‍...

ഇറ്റാലിയന്‍ സീരി എ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ തിരിച്ചടി നേരിട്ട എ സി മിലാന്‍ യൂറോപ ലീഗില്‍ ആ ക്ഷീണം തീര്‍ത്തു. ആസ്ത്രിയ വിയന്നയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കശക്കിയത്. എതിര്‍തട്ടകത്തിലാണ് ജയമെന്നത് മാറ്റ് വര്‍ധിപ്പിക്കുന്നു. ഏഴാം മിനുട്ടില്‍ കല്‍ഹാനോലുവാണ് ലീഡ് നേടിയത്. വാലെന്റെ സില്‍വ ഹാട്രിക്ക് നേടി താരമായി. 10,20,56 മിനുട്ടുകളിലാണ് ഹാട്രിക്ക് സ്‌കോറിംഗ്. അറുപത്തിമൂന്നാം മിനുട്ടില്‍ ഫെര്‍നാണ്ടസ് സെസ് ആണ് മിലാന്റെ അഞ്ചാം ഗോള്‍ നേടിയത്. ആസ്ത്രിയ വിയന്നക്കായി ബൊര്‍കോവിച് ആശ്വാസ ഗോളടിച്ചു.

എവര്‍ട്ടന്‍ ശരിക്കും ഞെട്ടി..

എവര്‍ട്ടന്‍ ശരിക്കും ഞെട്ടി..

വെയിന്‍ റൂണിയുടെ എവര്‍ട്ടന്‍ ഇറ്റലിയില്‍ നിന്ന് ജയവുമായി മടങ്ങാമെന്ന് കരുതി. പക്ഷേ, അറ്റ്‌ലാന്റെ കൊടുത്തുവിട്ടത് മൂന്ന് ഗോളുകള്‍. എതിര്‍വല ലക്ഷ്യമിട്ട് രണ്ട് തവണ മാത്രമാണ് എവര്‍ട്ടന് ഷോട്ട് പായിക്കാന്‍ സാധിച്ചത്. തുടരെ രണ്ടാം മത്സരത്തിലും റൊണാള്‍ഡോ കോമാന്റെ എവര്‍ട്ടന്‍ ടീം 3-0 മാര്‍ജിനില്‍ പരാജയപ്പെട്ടത് ആരാധകരെ നിരാശപ്പെടുത്തി.

ഗോള്‍ നില...

ഗോള്‍ നില...

അറ്റലാന്റ 3-0 എവര്‍ട്ടന്‍

ആഴ്‌സണല്‍ 3-1 എഫ് സി കൊളോണ്‍

സ്ലാവിയ പ്രാഗ് 1-0 മകാബി ടെല്‍ അവീവ്

സ്ലിന്‍ 0-0 ഷെറീഫ് ടിറാസ്

എഫ് സി കോപന്‍ഹേഗന്‍ 0-0 ലോകോമോട്ടീവ്

അപോലന്‍ 1-1 ലിയോണ്‍

റിയെക 1-2 എ ഇ കെ ഏതന്‍സ്

വിയ്യാറയല്‍ 3-1 എഫ് സി അസ്താന

ഡൈനാമോ കീവ് 3-1 സ്‌കെന്ദര്‍ബു

യംഗ് ബോയ്‌സ് 1-1 പാര്‍ട്ടിസാന്‍ ബെല്‍ഗ്രേഡ്‌

English summary
Arsenal came from behind to beat Cologne in a Europa League
Please Wait while comments are loading...