ആസ്‌ത്രേലിയയിലെ പ്രീ സീസണില്‍ ആഴ്‌സണലിന് രണ്ട് ജയം, ഫോം അറിയിച്ച് ഒലിവര്‍ ജിറൂദ്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ആസ്‌ത്രേലിയയില്‍ ആഴ്‌സണലിന്റെ പ്രീ സീസണ്‍ സമ്പൂര്‍ണ വിജയം. പരിശീലന മത്സരത്തില്‍ ആഴ്‌സണല്‍ തുടരെ രണ്ടാം ജയം സ്വന്തമാക്കി. സിഡ്‌നി വാണ്ടറേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ കരുത്തറിയിച്ചത്.

ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ്, വെയില്‍സിന്റെ ആരോണ്‍ റാംസി, മുഹമ്മദ് എല്‍നെനി എന്നിവരാണ് ആര്‍സെന്‍ വെംഗറുടെ ടീമിനായി സ്‌കോര്‍ ചെയ്തത്. സ്റ്റീവന്‍ ലൂസിയ ആതിഥേയ ടീമിന്റെ ആശ്വാസ ഗോളടിച്ചു. ആദ്യ മത്സരത്തില്‍ 1-0ന് സിഡ്‌നി എഫ് സിയെ തോല്‍പ്പിച്ചിരുന്നു. അന്ന് വിജയ ഗോള്‍ നേടിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അലക്‌സാന്‍ഡ്രെ ലകാസെറ്റെ രണ്ടാം മത്സരത്തില്‍ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം പിടിച്ചു.

arsenalteam

ലിയോണില്‍ നിന്ന് ലകാസെറ്റെ എത്തിയതോടെ ആഴ്‌സണലിലെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ജിറൂദിന് വെല്ലുവിളി ഉയര്‍ന്നിട്ടുണ്ട്. ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്മുണ്ടിലേക്ക് കളം മാറ്റാന്‍ ഒലിവര്‍ ജിറൂദ് തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ നിലനില്‍ക്കെയാണ് ആഴ്‌സണലിനായി താരത്തിന്റെ ഗോളടി. ഇതോടെ, ഗണ്ണേഴ്‌സ് കോച്ചിന് ഒന്ന് മാറിച്ചിന്തിക്കാം.

English summary
arsenal beat sydney wanderers in second pre season match
Please Wait while comments are loading...