ആര്‍സെന്‍ വെംഗര്‍ ആഴ്‌സണലില്‍ തുടരും, പുതിയ കരാര്‍ നല്‍കിയത് പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിട്ടെന്ന് ക്ലബ്ബ് ഉടമ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ആര്‍സെന്‍ വെംഗര്‍ ആഴ്‌സണല്‍ കോച്ചായി തുടരുമെന്ന് ക്ലബ്ബ് ഉടമ സ്റ്റാന്‍ ക്രോയിന്‍കെ അറിയിച്ചു. രണ്ട് വര്‍ഷ കരാറിലാണ് വെംഗര്‍ ഒപ്പുവെച്ചത്. ക്ലബ്ബ് ഉടമ സ്റ്റാന്‍ ക്രോയിന്‍കെയുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് വെംഗര്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ പുതുക്കാന്‍ തീരുമാനിച്ചത്.

ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുക, യൂറോപ്പില്‍ കിരീട വിജയങ്ങള്‍ എന്നിവയാണ് ആഴ്‌സണലിന്റെ അടുത്ത സീസണിലെ പ്രധാന ലക്ഷ്യം. അതിന് ടീമിനെയൊരുക്കാന്‍ വെംഗര്‍ തന്നെയാണ് അനുയോജ്യനെന്ന് ക്രോയിന്‍ക പറഞ്ഞു. 1996 ല്‍ ആഴ്‌സണലിലെത്തിയ വെംഗര്‍ ആദ്യ ഒമ്പത് സീസണിനിടെ മൂന്ന് തവണ പ്രീമിയര്‍ ലീഗ് കിരീടങ്ങളും നാല് എഫ് എ കപ്പുകളും നേടി.

wenger

2002-04 സീസണില്‍ വെംഗറുടെ ആഴ്‌സണല്‍ ഒരു മത്സരം പോലും തോല്‍ക്കാതെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി റെക്കോര്‍ഡിട്ടു. 2005 ല്‍ എഫ് എ കപ്പ് നേടിയതിന് ശേഷം ഒമ്പത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു അടുത്ത കിരീടത്തിന്. 2014 ല്‍ ഹള്‍ സിറ്റിയെ കീഴടക്കി എഫ് എ കപ്പ് നേടിയതാണത്. ഈ വര്‍ഷവും എഫ് എ കപ്പില്‍ ആഴ്‌സണലിന് എതിരില്ലായിരുന്നു. കരാര്‍ പുതുക്കുന്നതിനെതിരെ ക്ലബ്ബ് ആരാധകര്‍ രണ്ട് തട്ടിലായിരുന്നു.

പ്രീമിയര്‍ ലീഗില്‍ ഇത്തവണ ചാമ്പ്യന്‍മാരായ ചെല്‍സിയേക്കാള്‍ പതിനെട്ട് പോയിന്റ് പിറകിലായ ആഴ്‌സണലിന് പുതിയ കോച്ചിനെ വേണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ എഫ് എ കപ്പില്‍ ചെല്‍സിയെ കീഴടക്കി ആഴ്‌സണല്‍ കിരീടവിജയത്തില്‍ റെക്കോര്‍ഡിട്ടതോടെ ആര്‍സെന്‍ വെംഗര്‍ക്ക് നേരിയ പിന്തുണ ലഭിച്ചു.

English summary
arsene wenger signed a new two-year deal at arsenal
Please Wait while comments are loading...