ഒക്ടോബറിന് ശേഷം വിദാല്‍ ഗോളടിച്ചു, തൊണ്ണൂറാം മിനുട്ടില്‍! ബയേണിന് 'ഒടുക്കത്തെ' ജയം!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് അവസാന മിനുട്ടുകളില്‍ വിജയഗോളുകള്‍ ! എഫ് സി ഇഗോസ്റ്റാഡിനെതിരെ തൊണ്ണൂറാം മിനുട്ടിലാണ് ആദ്യ ഗോള്‍. അടുത്ത മിനുട്ടില്‍ രണ്ടാം ഗോള്‍. ബയേണ്‍ നാടകീയമായി 2-0ന് ജയിക്കുന്നു. എന്തൊരു മറിമായം. ആര്‍തുറോ വിദാലാണ് അവസാന മിനുട്ടില്‍ ബയേണിന് പ്രതീക്ഷയേകിക്കൊണ്ട് ഗോളടിക്കുന്നത്.

ഒക്ടോബറിന് ശേഷം വിദാലിന്റെ ആദ്യ ഗോള്‍. ബുണ്ടസ് ലിഗ സീസണില്‍ രണ്ടാമത്തേതും. തൊട്ടടുത്ത മിനുട്ടില്‍ ഡച്ച് വിംഗര്‍ ആര്യന്‍ റോബനാണ് ബയേണിന്റെ വിജയം രണ്ട് ഗോള്‍ മാര്‍ജിനാക്കി ഉയര്‍ത്തിയത്. ബയെര്‍ ലെവര്‍കുസന്‍, ഹാംബര്‍ഗര്‍, ഷാല്‍ക്കെ ക്ലബ്ബുകളും ജിച്ചു. അതേ സമയം,്അത്ഭുത കുതിപ്പുകാരായ ആര്‍ ബി ലൈപ്ഷിഷ് തോറ്റു.

arturo

ലീഗില്‍ ഇരുപത് മത്സരങ്ങളില്‍ നിന്ന് 49 പോയിന്റെടുത്ത ബയേണ്‍ ഒന്നാം സ്ഥാനത്ത്. 42 പോയിന്റുമായി ലൈപ്ഷിഷ് രണ്ടാം സ്ഥാനത്തും 35 പോയിന്റുമായി ഫ്രാങ്ക്ഫര്‍ട്ട് മൂന്നാം സ്ഥാനത്തും. ബൊറൂസിയ ഡോട്മുണ്ട് 34 പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്.

ഗോള്‍ നില

എഫ് സി ഇഗോസ്റ്റാഡ് 0-2 ബയേണ്‍ മ്യൂണിക്

ബയെര്‍ലെവര്‍കുസന്‍ 3-0 ഫ്രാങ്ക്ഫര്‍ട്ട്

ആര്‍ ബി ലൈപ്ഷിഷ് 0-3 ഹാംബര്‍ഗര്‍

ഡാംസ്റ്റാഡ് 2-1 ബൊറുസിയ ഡോട്മുണ്ട്

വെര്‍ഡര്‍ ബ്രെമന്‍ 0-1 ഗ്ലാഡ്ബാച്

ഷാല്‍ക്കെ 2-0 ഹെര്‍ത ബെര്‍ലിന്‍

English summary
Arturo Vidal and Arjen Robben scored late goals as Bayern Munich won
Please Wait while comments are loading...