അത്ഭുത ഗോളടിച്ച് ഹീറോ ആയ ടോറസ് മിനുട്ടുകള്‍ക്കുള്ളില്‍ വില്ലനായി, പക്ഷേ അത്‌ലറ്റിക്കോ തോറ്റില്ല!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: ഫെര്‍നാണ്ടോ ടോറസിന്റെ അത്ഭുത ഗോള്‍, കരാസ്‌കോയുടെ മിന്നും ഗോള്‍, ഗ്രിസ്മാന്റെ കിടു ഗോള്‍...അത്‌ലറ്റിക്കോ മാഡ്രിഡിന് സ്പാനിഷ് ലാ ലിഗയില്‍ സെല്‍റ്റ വിഗോ ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിക്കാന്‍ ഇത്രയും മതിയായിരുന്നു. സമീപകാലത്ത് ഇതുപോലൊരു ക്ലാസിക് മത്സരം ലാ ലിഗ കാണികള്‍ കണ്ടുട്ടുണ്ടാകില്ല. അഞ്ച് തകര്‍പ്പന്‍ ഗോളുകള്‍. പെനാല്‍റ്റി നഷ്ടം, ഗോളിയുടെ ബ്ലണ്ടര്‍..ഇങ്ങനെ എല്ലാം നിറഞ്ഞു നിന്ന ഉദ്വേഗജനകമായ മത്സരമായിരുന്നു അത്‌ലറ്റിക്കോയുടെ തട്ടകമായ വിസെന്റ് കാല്‍ഡെറോണില്‍ കണ്ടത്.

ഗോളിയുടെ ക്ലിയറിംഗ് പിഴച്ചു, ഗോളായി...

ഗോളിയുടെ ക്ലിയറിംഗ് പിഴച്ചു, ഗോളായി...

അഞ്ചാം മിനുട്ടില്‍ കബ്രാലിന്റെ ഗോളില്‍ സെല്‍റ്റ ലീഡെടുത്തു. കോര്‍ണര്‍ കിക്ക് ബോള്‍ കുത്തിയകറ്റുന്നതില്‍ അത്‌ലറ്റിക്കോ ഗോളിക്ക് പിഴച്ചു. ദുര്‍ബലമായിരുന്നു കുത്ത് ! ബോക്‌സിനുള്ളില്‍ തക്കം പാര്‍ത്തു നിന്ന കബ്രാല്‍ ഹെഡറിലൂടെ ഗോളിയില്ലാത്ത വല കുലുക്കി.

ടോറസിന്റെ അത്ഭുത ലോബ് ഗോള്‍...

ടോറസിന്റെ അത്ഭുത ലോബ് ഗോള്‍...

പതിനൊന്നാം മിനുട്ടില്‍ ടോറസിലൂടെ സമനില (1-1). ഇടത് വിംഗിലൂടെ പന്തുമായി വട്ടമിട്ട ശേഷം കുതിച്ച കരാസ്‌കോ ബോക്‌സിനുള്ളില്‍ പുറം തിരിഞ്ഞു നിന്ന ടോറസിലേക്ക് തള്ളിക്കൊടുത്തു. ടോറസ് പന്തിനെ ദ്രോഹിക്കും പോലെ ചവിട്ടിപ്പൊന്തിച്ചു. ഇപ്പോള്‍ പന്ത് ടോറസിന്റെയും ടോറസിനെ മാര്‍ക്ക് ചെയ്യുന്ന ഡിഫന്‍ഡറുടെയും തലക്ക് മുകളില്‍. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആകാംക്ഷക്ക് പോലും ഇടം നല്‍കാതെ ടോറസ് ലോബ് ചെയ്ത് പന്ത് വലക്കുള്ളിലാക്കി. ഗോളി തീര്‍ത്തും കാഴ്ചക്കാരനായി.

 ടോറസതാ വില്ലനാകുന്നു....

ടോറസതാ വില്ലനാകുന്നു....

ഇതിന് ശേഷം കരാസ്‌കോ നേടിക്കൊടുത്ത പെനാല്‍റ്റി പാഴാക്കി ടോറസ് വില്ലനാവുകയും ചെയ്തു.

വാട്ട് എ കൗണ്ടര്‍ അറ്റാക്ക്...

വാട്ട് എ കൗണ്ടര്‍ അറ്റാക്ക്...

എഴുപത്തെട്ടാം മിനുട്ടില്‍ മനോഹരമായ കൗണ്ടര്‍ അറ്റാക്കിംഗിലൂടെ സെല്‍റ്റ വീണ്ടും മുന്നിലെത്തി. ഗ്യുഡെറ്റിയുടെ ഫസ്റ്റ് ടൈം പ്ലെയിസിംഗ് ഗോള്‍ മികച്ചതായിരുന്നു.

 കരാസ്‌കോ നിങ്ങളൊരു സംഭവമാണ്...

കരാസ്‌കോ നിങ്ങളൊരു സംഭവമാണ്...

എണ്‍പത്താറാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് വെച്ച് കരാസ്‌കോയുടെ തകര്‍പ്പന്‍ വോളി, ഗോള്‍ !! ഡിയഗോ സിമിയോണി മത്സരത്തിലെ താരമെന്ന് വിശേഷിപ്പിച്ചത് കരാസ്‌കോയെയാണ്. കാരണം എല്ലായിടത്തും കരാസ്‌കോ ഉണ്ടായിരുന്നു..

ഗ്രിസ്മാന്‍ വിജയ ഗോളടിക്കുന്നു..

ഗ്രിസ്മാന്‍ വിജയ ഗോളടിക്കുന്നു..

രണ്ട് മിനുട്ടിനിടെ അതിവേഗ പാസിംഗിലൂടെ അത്‌ലറ്റിക്കോ ഗ്രിസ്മാനിലൂടെ വിജയഗോള്‍ നേടി. ഡിയഗോ സിമിയോണിക്കും കൂട്ടര്‍ക്കും ത്രില്ലിംഗ് ജയം...

22 മത്സരങ്ങളില്‍ 41 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാംസ്ഥാനത്തേക്ക് കയറി.

 ഗോള്‍ നില..

ഗോള്‍ നില..

അത്‌ലറ്റിക്കോ മാഡ്രിഡ് 3-2 സെല്‍റ്റവിഗോ

വിയ്യാറയല്‍ 1-1 മലാഗ

ലെഗാനെസ് 0-2 സ്‌പോര്‍ട്ടിംഗ് ഗിയോന്‍

ലാസ് പാമസ് 0-1 സെവിയ്യ

English summary
Fernando Torres scored one of the goals of the season
Please Wait while comments are loading...