ബെന്‍ഫിക്കയുടെ യുവ ഡിഫന്‍ഡറെ ടീമിലെത്തിച്ച് ബാഴ്‌സലോണ, കരാര്‍ അഞ്ച് വര്‍ഷത്തേക്ക്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയുടെ യുവ ഡിഫന്‍ഡര്‍ നെല്‍സന്‍ സെമെദോ ബാഴ്‌സലോണയിലെത്തി. ബാഴ്‌സയുടെ പുതിയ ജഴ്‌സിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ നെല്‍സന്‍ സെമെദോ തന്റെ സന്തോഷം അറിയിച്ചു.

യൂറോപ്പിലെ പ്രമുഖ ക്ലബ്ബായ ബാഴ്‌സലോണ മുപ്പത് ദശലക്ഷം പൗണ്ടിന് അഞ്ച് വര്‍ഷ കരാറാണ് ഇരുപത്തിമൂന്നുകാരന് നല്‍കിയിരിക്കുന്നത്. ആഴ്‌സണലില്‍ നിന്ന് സ്പാനിഷ് റൈറ്റ് ബാക്ക് ഹെക്ടര്‍ ബെല്ലെറിനെ ടീമിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ബെന്‍ഫിക്ക താരത്തെ എത്രയും വേഗം സ്വന്തമാക്കുവാന്‍ ബാഴ്‌സയെ പ്രേരിപ്പിച്ചത്.

nelsonsemedo

പുതിയ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ഡെയുടെ കീഴില്‍ ബാഴ്‌സ സ്വന്തമാക്കുന്ന മൂന്നാത്തെ താരമാണ് നെല്‍സന്‍. എവര്‍ട്ടനില്‍ നിന്ന് ജെറാര്‍ഡ് ഡിയുലോഫുവിനെ തിരികെ വാങ്ങിയ ബാഴ്‌സ യുവ സെന്റര്‍ ബാക്ക് മര്‍ലോണിനെയും ടീമിലെത്തിച്ചിട്ടുണ്ട്. രാജ്യാന്തര ഫുട്‌ബോളില്‍ പോര്‍ച്ചുഗലിനായി ആറ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് നെല്‍സന്‍ സെമെദോ. കഴിഞ്ഞ മാസം റഷ്യയില്‍ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനക്കാരായ പോര്‍ച്ചുഗല്‍ ടീമില്‍ സെമെദോ കളിച്ചിരുന്നു. സീസണിന് മുന്നോടിയായി ബാഴ്‌സലോണ 22ന് ന്യൂജഴ്‌സിയില്‍ പ്രീ സീസണ്‍ മത്സരത്തിന് ഇറങ്ങും. സീരി എ ചാമ്പ്യന്‍മാരായ യുവെന്റസുമായിട്ടാണ് ആദ്യ മത്സരം.

English summary
barcelona announce signing of nelson semedo from benfica
Please Wait while comments are loading...